വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകാന്‍ പോകുന്നു, അസിനും ഭര്‍ത്താവും ഫ്രാന്‍സില്‍, ചിത്രങ്ങള്‍!

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അസിന്റെയും ഭര്‍ത്താവ് രാഹുലിന്റെയും ന്യൂ ഇയര്‍ സെല്‍ഫി.
ജനുവരി 19നായിരുന്നു അസിനും മൈക്രോ സോഫ്റ്റ് ഉടമയുമായ രാഹുല്‍ ശര്‍മ്മയും വിവാഹിതരാകുന്നത്. ഹിന്ദുക്രിസ്ത്യന്‍ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ നിഷേധിച്ച് അസിന്‍ സംസാരിച്ചു. പിന്നീട് വിവാഹ നിശ്ചയത്തിന് ശേഷമാണ് പ്രണയത്തിലായിരുന്നുവെന്ന് അസിന്‍ തുറന്ന് പറയുന്നത്
.
ബോളിവുഡ് താരം അക്ഷയ് കുമാറ് വഴിയാണ് അസിനും രാഹുല്‍ ശര്‍മ്മയും പരിചയത്തിലാകുന്നത്.
https://www.facebook.com/Malayalivartha