സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച ബോളിവുഡ് നടിക്ക് സംഭവിച്ചത്...

വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിച്ചെങ്കിലും മൂന്‍കാല ബോളിവുഡ് താരം അയിഷാ ടാക്കിയയ്ക്ക് ഇതുപോലൊരു പറ്റ് ഇനി പറ്റാനില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങളുടെ സംസാരം. സമാജ്‌വാദിപാര്‍ട്ടി നേതാവ് അബുഅസ്മിയുടെ പുത്രന്‍ ഫര്‍ഹന്‍ ആസ്മിയുമായി ഏഴ് വര്‍ഷം മുമ്പ് വിവാഹം കഴിച്ചു പോയ താരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ വിടുന്നില്ല. ട്വിറ്ററില്‍ അടുത്തിടെ താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയാണ് കാരണം.
പതിവ് ലുക്കില്‍ നിന്നും മാറിയുള്ള ഫോട്ടോയായിരുന്നു ഇത്. എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് തീരെ ഇഷ്ടപ്പെടാത്ത ആരാധകര്‍ ശരിക്കും കുടഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമായതാണോ, മോശം മേക്കപ്പാണോ കാരണമെന്ന് അറിയില്ല. എന്തായാലും താരത്തിന്റെ തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമൊന്നും ആരാധകര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല.ഭര്‍ത്താവ് സമ്പന്നനായ ബിസിനസുകാരനാണെങ്കിലും പണം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും ഷോപ്പിംഗിലെ പിഴവെന്നുമായിരുന്നു ഒരാളുടെ കമന്റ്.
ചിലര്‍ കിം കര്‍ദാഷിയാനോടും കെയ്ല്‍ ജെന്നറിനോടുമാണ് ഉപമിച്ചത്. പഌസ്റ്റിക് സര്‍ജറിക്ക് ശേഷം ആയിഷ ഇന്ത്യന്‍ കിം കര്‍ദാഷിയാന്‍ ആയെന്നായിരുന്നു ഒരു കമന്റ്. കിം കര്‍ദാഷിയാനെയും കെയ്ല്‍ ജെന്നറെയും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം അയിഷാ ടാക്കിയ എന്നാണെന്ന് മറ്റൊരാള്‍ കുറിച്ചു. പാവപ്പെട്ടവരുടെ കിം കര്‍ദാഷിയാന്‍ എന്നാണ് മൂന്നാമത് ഒരാള്‍ കുറിച്ചിട്ടുള്ളത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ താരം ഫിലിം ഇന്‍ഡസ്ട്രി വിടുകയായിരുന്നു.
https://www.facebook.com/Malayalivartha