Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരേ പുതിയ ആരോപണവുമായി അസിസ്റ്റന്റ്;ആര്‍ത്തവ സമയത്ത് തന്നെ പീഡിപ്പിച്ചുവെന്ന് അസിസ്റ്റന്റ് മിമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ,മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി യുവതി

25 OCTOBER 2017 06:09 PM IST
മലയാളി വാര്‍ത്ത

നിരവധി ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരേ പുതിയ ലൈംഗിക ആരോപണം. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലേയ് ആണ് നിര്‍മാതാവ് ക്രൂരമായി പീഡിപ്പിച്ചെന്ന് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. നേരത്തെ സിനിമാ മേഖലയിലെ നടിമാരും മോഡലുകലും ഹാര്‍വിക്കെതിരേ രംഗത്തെത്തിയിരുന്നു.

മിമിയുടെ ആരോപണം ഹാര്‍വിക്ക് കൂടുതല്‍ തിരിച്ചടിയാകും. അദ്ദേഹം ചെയ്ത ക്രൂരതകള്‍ അക്കമിട്ട് നിരത്തിയാണ് മിമി വാര്‍ത്താ സമ്മേളനം നടത്തിയത്. പീഡനം വിവരിക്കുമ്പോള്‍ പലപ്പോഴും മിമി പൊട്ടിക്കരഞ്ഞു. സോഷ്യല്‍ മീഡിയയിലും പോലീസില്‍ നേരിട്ടും ഹാര്‍വിക്കെതിരേ നടിമാര്‍ പരാതി ഉന്നയിക്കുന്നത് തുടരുകയാണ്. മിമി തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു.

 

ആര്‍ത്തവ സമയത്ത് പോലും ഹാര്‍വി തന്നെ പീഡിപ്പിച്ചെന്ന് മിമി പറയുന്നു. ഇക്കാര്യം കേണപേക്ഷിച്ച് പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്ന് പറഞ്ഞ് മിമി കണ്ണീരൊലിപ്പിച്ചു 2006ല്‍ ഹാര്‍വി നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ചെന്നും മിമി ആരോപിച്ചു. മിമിക്ക് ഇരുപത് വയസുള്ളപ്പോഴാണ് ഈ പീഡനങ്ങള്‍ നടന്നത്. അയാള്‍ ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും മിമി പറഞ്ഞു.

 

ശാരീരികമായി അയാള്‍ ശക്തനായിരുന്നു. വെറുതെ വിടണമെന്ന് പറഞ്ഞിട്ടും തന്നെ അയാള്‍ കീഴ്‌പ്പെടുത്തി. ബലം പ്രയോഗിച്ചും മര്‍ദ്ദിച്ചുമാണ് തന്നെ കീഴ്‌പ്പെടുത്തിയത്- മിമി വിവരിച്ചു.

 

എന്നാല്‍ ആരോപങ്ങള്‍ നിരവധി ഉയര്‍ന്നപ്പോള്‍ ആരെയും നിര്‍ബന്ധിച്ച് കീഴ്‌പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഹാര്‍വിയുടെ നിലപാട്. എന്നാല്‍ പുതിയ ആരോപണം അദ്ദേഹത്തിന് കൂടതല്‍ തിരിച്ചടിയാകും.സോഷ്യല്‍ മീഡിയ വഴി ആയിരത്തിലധികം പരാതികളാണ് സിനിമാ രംഗത്തുനിന്ന് ഹാര്‍വിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. കൂടാതെ ന്യൂയോര്‍ക്കിലും ലണ്ടനിലുമായി 49 പേര്‍ പോലീസില്‍ നേരിട്ട് പരാതിയും നല്‍കി. ഇപ്പോഴിതാ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കമ്പനിയിലെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് രംഗത്തെത്തിയിരിക്കുന്നു.

 

കഴിഞ്ഞാഴ്ചയാണ് ഹാര്‍വി വെയ്ന്‍സ്റ്റെയിനെതിരേ ഇന്റര്‍നെറ്റില്‍ പരാതി പ്രളയമുണ്ടായത്. 49 പേര്‍ രേഖാമൂലം വിവിധ രാജ്യങ്ങളില്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇന്റര്‍നെറ്റിലെ പരാതികള്‍ ആയിരം കവിഞ്ഞു. ഇറ്റാലിയന്‍ മോഡല്‍ അംബ ബാറ്റിലോണ ഗുട്ടറസ് ഉന്നയിച്ച പരാതിക്ക് തൊട്ടുപിന്നാലെയാണ് പരാതി പ്രളയം.

മോഡലിങില്‍ അവസരം തേടിയ അംബയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഹാര്‍വി. ശേഷം ചിത്രത്തില്‍ കാണുന്ന പോലെ തന്നെയാണ് നിന്റെ ശരീരം എന്ന് പരിശോധിക്കണമെന്നായിരുന്നു ഹാര്‍വിയുടെ ആവശ്യമെന്ന് അംബ പറയുന്നു.

 

ലണ്ടനില്‍ മൂന്ന് സിനിമാ നടിമാരാണ് ഹാര്‍വിക്കെതിരേ പരാതി ഉന്നയിച്ചത്. ഇക്കാര്യം സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിന് പുറമെ അമേരിക്കയില്‍ ന്യൂയോര്‍ക്ക് പോലീസും അന്വേഷണം തുടരുകയാണ്. കൂടുതല്‍ രാജ്യങ്ങളില്‍ ഹാര്‍വിക്കെതിരേ പരാതി ഉയരുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലെല്ലാം അന്വേഷണവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിന് ഇരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ 'എന്നെയും' എന്ന് പ്രതികരിക്കുക. ഇതായയിരുന്നു പീഡനത്തിന് ഇരയായ നടി അലിസ മിലാനോയുടെ ട്വീറ്റ്. ഇതിനോടാണ് ആയിരത്തിലധികം യുവതികള്‍ പ്രതികരിച്ചത്. അംബയ്ക്കുണ്ടായ അനുഭവം തങ്ങള്‍ക്കുമുണ്ടായെന്നാണ് വെളിപ്പെടുത്തലുകള്‍.

2015 മാര്‍ച്ച് 28നാണ് അംബയെ ഹാര്‍വി ദേഹപരിശോധന നടത്തിയത്. പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയെടുത്തില്ലെന്ന് അംബ വിശദീകരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതോടെയാണ് ആഗോളതലത്തില്‍ വിഷയം ചര്‍ച്ചയായത്. ഇപ്പോള്‍ ഹാര്‍വിക്കെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നു.

ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവാണ് ഹാര്‍വി. ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഹാര്‍വിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപിക്കപ്പെടുന്ന സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നത്. ലണ്ടനില്‍ ആരോപിക്കപ്പെട്ട സംഭവം 35 വര്‍ഷം മുമ്പാണ് നടന്നത്. അതുകൊണ്ട് തന്നെ അന്വേഷണം വളരെ പ്രയാസമാണ്.

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ ഉള്‍പ്പെടെ 30 ഹോളിവുഡ് സുന്ദരിമാരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഹാര്‍വിക്കെതിരേ ന്യൂയോര്‍ക്ക് പോലീസ് അന്വേഷിക്കുന്നത്. ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍, കാംഡണ്‍, വെസ്റ്റ് ലണ്ടന്‍ എന്നിവിടങ്ങളില്‍ വച്ച് അഞ്ച് തവണയാണ് മൂന്ന് നടിമാരെ ഹാര്‍വി പീഡിപ്പിച്ചത്.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഹാര്‍വിയുടെ ജീവിതം തകിടം മറിക്കുമെന്ന വാര്‍ത്തകളാണ് വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജിയന വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍വിയുടെ സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി.

ഹോളിവുഡ് നിര്‍മാതാക്കളില്‍ പ്രമുഖനാണ് ഹാര്‍വി. അദ്ദേഹം നിര്‍മിച്ച സിനിമകളില്‍ 81 എണ്ണത്തിന് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 300ഓളം സിനിമകള്‍ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. ഹോളിവുഡിനെ അമ്പരപ്പിച്ചാണ് 65 കാരനായ ഹാര്‍വിക്കെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (41 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends