Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഹോളിവുഡിലെ പീഡന വീരനെതിരേ ബലാത്സംഗക്കുറ്റവും...

25 MAY 2018 11:17 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡിലെ മിറാമാക്‌സ് സ്റ്റുഡിയോയുടെ തലവന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരേ ബലാത്സംഗക്കുറ്റം ചുമത്തിയേക്കും. സിനിമാവേദിക്ക് പിന്നില്‍ തങ്ങള്‍ നേരിട്ട യഥാര്‍ത്ഥ ചൂഷണത്തെക്കുറിച്ച് 70 ലധികം നടിമാരാണ് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വെയ്ന്‍സ്‌റ്റെയ്ന്‍ ന്യൂയോര്‍ക്കില്‍ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആരോപണങ്ങളെല്ലാം നിഷേധിച്ച വെയ്ന്‍സ്‌റ്റെന്‍ ആരോപണം ഉന്നയിച്ച നടിമാരുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്നും ആരേയൂം ശാരീരിക ചൂഷണത്തിന് വിധേയമാക്കിയിട്ടില്ല എന്നുമാണ് ന്യായീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ സൂപ്പര്‍ നായികമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വെയ്ന്‍സ്റ്റണിന്റെ ദുരുദ്ദേശപരമായ പെരുമാറ്റത്തെക്കുറിച്ചും തങ്ങളുടെ നഗ്‌നശരീരം കാണാന്‍ വേണ്ടിയുള്ള വെയ്ന്‍സ്‌റ്റെയിന്റെ ലൈംഗിക വൈകൃതത്തെക്കുറിച്ചും മീ ടൂ ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിനില്‍ മുമ്പോട്ട് വന്നത്. ഓസ്‌ക്കാര്‍ അവാര്‍ഡ് പോലുള്ള വേദിയില്‍ വരെ ഇക്കാര്യം ചര്‍ച്ചയായിരുന്നു.

ഹോളിവുഡിലെ ഏറ്റവും ശക്തരില്‍ ഒരാളാണ് ഇതോടെ കേസില്‍ കുടുങ്ങുന്നത്. അതേസമയം വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകരായ ജൂഡ് ഏയ്ഞ്ചല്‍മെയറും ബെഞ്ചമിന്‍ ബ്രാഫ്മാനും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. വെയ്ന്‍സ്‌റ്റെയ്ന്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തു വിട്ടിരിക്കുന്നത് ന്യൂയോര്‍ക്ക് ടൈംസാണ്.

ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസിലാണ് വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇക്കാര്യത്തില്‍ പിന്നീട് നീണ്ട അന്വേഷണവും നടന്നു. വെയ്ന്‍സ്‌റ്റെയ്‌നെതിരേ അവസാനമായി ആരോപണം ഉന്നയിച്ചിരിക്കുന്നത് ലൂസിയാ ഇവാന്‍സ് എന്ന നടിയാണ്. തന്നോട് 2004 ല്‍ വെയ്ന്‍സ്‌റ്റെയ്ന്‍ ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടെന്നാണ് അവര്‍ ആരോപിച്ചത്.

 

നടി റോസ് മക്‌ഗോവനാണ് ഹോളിവുഡില്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. ഇരകള്‍ നീതിന്യായത്തോട് ഒരു ചുവട് അടുത്തെന്നായിരുന്നു അവര്‍ വ്യാഴാഴ്ച പ്രതികരിച്ചത്. ഇത് എല്ലാ ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും തങ്ങള്‍ നേരിട്ട സത്യം തുറന്നുപറയാന്‍ പ്രതീക്ഷയാകുമെന്ന് അവര്‍ പറഞ്ഞു. 1997 ല്‍ 21 വയസ്സുള്ളപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലിനിടയില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ തന്നെ ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോ വ്യാഴാഴ്ച പറഞ്ഞിരുന്നു.

ഹോളിവുഡിലെ വിഖ്യാത പേരുകളായ ഉമാ തുര്‍മന്‍, സല്‍മാ ഹായേക്ക് എന്നിവരെല്ലാം ആരോപണം ഉന്നയിച്ചിരുന്നു. പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍, മുന്‍ മരുന്നു കമ്പനി എക്‌സിക്യുട്ടീവ് മാര്‍ട്ടിന്‍ ഷ്‌ക്രെല്ലി തുടങ്ങിയവര്‍ക്ക് വേണ്ടി ഹാജരായ ബ്രാഫ്മാനാണ് വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകന്‍. ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ജീവനക്കാരി ഉയര്‍ത്തിയ ബലാത്സംഗ ആരോപണത്തില്‍ മുന്‍ ഐഎംഎഫ് തലവന്‍ സ്‌ട്രെസ് കാന് വേണ്ടി 2011 ല്‍ കോടതിയില്‍ എത്തിയത് ബ്രാഫ്മാനായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (6 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends