ഞാന്‍ അത്ര നല്ലവനല്ലെന്ന് മമ്മൂട്ടി

താന്‍ അത്ര നല്ല മനുഷ്യനല്ലെന്നും ചില കുഴപ്പങ്ങള്‍ ഉണ്ടെന്നും മമ്മൂട്ടി. അതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. വര്‍ഷത്തിലെ വേണു അവസാനം നല്ല മനുഷ്യനായി മാറുകയാണല്ലോ, മമ്മുക്കയും അതുപോലെയല്ലേ എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുതുമുഖങ്ങള്‍ക്ക് ധാരാളം അവസരം നല്‍കുന്നയാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകര്‍ക്ക് മാത്രമല്ല, നടീനടന്മാര്‍ക്കും.
തുടക്കത്തില്‍ മമ്മൂട്ടിയെ പേടിയായിരുന്നു പിന്നെ ഫ്രണ്ട്‌ലിയായി എന്നാണ് പുതുമുഖങ്ങള്‍ പറയുന്നത്. എന്നെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ?. പല പുതുമുഖങ്ങളും ചാനലുകളിലെയും മറ്റും അഭിമുഖങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്, എന്നോടൊപ്പം അഭിനയിക്കാന്‍ തുടക്കത്തില്‍ പേടിയായിരുന്നു, പിന്നീട് അത് മാറി നല്ല അടുപ്പമായി എന്നൊക്കെ. മാത്രവുമല്ല, ഒപ്പം അഭിനയിക്കുന്നവരൊക്കെ ഇവരോട് ആദ്യമൊക്കെ ഇതേ കാര്യം പറഞ്ഞിട്ടുമുണ്ടത്രെ. എനിക്കിപ്പോഴും മനസ്സിലാകാത്തത്, കുറേ കഴിയുമ്പോള്‍ ഞാനുമായി നല്ല അടുപ്പമാകുമെന്ന് ഇവരോട് മറ്റുള്ളവര്‍പറഞ്ഞിട്ടുണ്ടെങ്കില്‍ എന്തിനാണെന്നെആദ്യമേ പേടിക്കുന്നത് എന്ന് മമ്മൂട്ടി ചോദിച്ചു.
മമ്മൂട്ടി എന്തായാലും പിന്നീട് ശരിയാകും എന്നറിയാം. എങ്കില്‍ പിന്നെ ആദ്യമേ ഫ്രീ ആയി ഇടപഴകിയാലെന്താ. ഞാനങ്ങനെ കണ്ണില്‍ ചോരയില്ലാത്തവനൊന്നുമല്ല. എല്ലാവരോടും വളരെ തുറന്ന് ഇടപഴകും. അതുകൊണ്ട് തുടക്കം മുതലേ അത്രത്തോളം സ്വാതന്ത്രമെടുക്കും. പിന്നെ എന്റെ ഒരു സ്വഭാവം വച്ച്, സ്വാതന്ത്രം കൂടുന്തോറും ദേഷ്യവും കൂടും. അത് മറച്ച് വയ്ക്കാതെ പ്രകടമാകും. അതിനെയാണ് പലരും മുന്‍കോപമെന്നും ദേഷ്യമെന്നുമൊക്കെ പറയുന്നത്. എന്നെ സംബന്ധിച്ച് മനസ്സിലൊന്ന് വച്ച് പുറത്ത് മറ്റൊന്ന് കാണിക്കാന്‍ അറിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha