തര്‍ക്കങ്ങള്‍ പരിഹരിച്ചു; ഐ പൊങ്കലിന് റിലീസ് ചെയ്യും
ശങ്കര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് തമിഴ് ചിത്രം ഐ യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. ചിത്രം ജനുവരി 14ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓസ്കാര്‍ ഫിലിംസ് അറിയിച്ചു.
ഓസ്കാര്‍ ഫിലിംസുമായി ധാരണയിലെത്തിയെന്ന് പിക്ചര്‍ ഹൗസ് മീഡിയയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓസ്കാര്‍ ഫിലിംസ് പരസ്യസാമ്പത്തിക ധാരണകള്‍ നിറവേട്ടിയിട്ടില്ലെന്ന പിക്ചര്‍ ഹൗസ് മീഡിയയുടെ ഹര്ജിയിന്മേല് ഈ മാസം 29 വരെ ഐയുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇരു കക്ഷികള്‍ക്കും മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ ധാരണയിലെത്താമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിക്രവും എമി ജാക്സണും പ്രധാന വേഷങ്ങളിലെത്തുന്ന ഐ പൊങ്കലിന് 5000 തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കേരളത്തില്‍ 225 തിയേറ്ററുകളിലാണ് ഐ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha