നടന് സൂര്യ മഞ്ജുവിനെ തമിഴിലേക്ക് വിളിച്ചു: തമിഴില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് മഞ്ജു
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരെ ഇനി തമിഴ് സിനിമ ലോകത്തും കാണാം. മലയാളത്തില്‍ മാത്രം ഒതുങ്ങി കൂടിയ മഞ്ജുവിന് തമിഴിലും ശക്തമായ കഥാപാത്രങ്ങളാണ് കാത്തിരിക്കുന്നത്. തമിഴിന്റെ പ്രിയ താരം സൂര്യയാണ് മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. റോഷന് ആഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര് യൂ എന്ന ഹിറ്റ് ചിത്രം കണ്ടതിന് ശേഷമാണ് മഞ്ജുവിനെ തമിഴിലേക്ക് വിളിക്കണമെന്ന് സൂര്യയ്ക്കു ചിന്തയുണ്ടായത്. ഉടന്‍ തന്നെ സൂര്യ മഞ്ജുവിനെ ഫോണില്‍ വിളിക്കുകയും തമിഴില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് തിരക്കുകയും ചെയ്തു. മഞ്ജു ഒരു എതിര്‍പ്പും പറയാതെ താല്പര്യമുണ്ടെന്ന് സൂര്യയെ അറിയിക്കുകയും ചെയ്തു. ആഗസ്റ്റില്‍ ഷൂട്ടിങ് തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് അറിയുന്നത്. സൂര്യയുടെ നായികയായി അല്ല മഞ്ജു തമിഴില്‍ എത്തുന്നത്.
എന്നാല്‍ അതിശക്തമായ കഥാപാത്രമാണ് തമിഴില്‍ മഞ്ജുവിനെ കാത്തിരിക്കുന്നത്. മഞ്ജു അഭിനയിക്കുന്നതിന്റെ സിനിമയുടെ സംവിധായകനായി മുരുകദോസിന്റെ പേരാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. വിഷുവിന് ശേഷം ഔദ്യോഗികമായി സിനിമയുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹൗ ഓള്‍ഡ് ആര് യൂ എന്ന സിനിമയിലൂടെയാണ് മഞ്ജു വീണ്ടും സിനിമലോകത്ത് എത്തിയത്. ഹൗ ഓള്‍ഡ് ആര് യൂവിന്റെ തമിഴ് പതിപ്പ് ഇപ്പോള്‍ ഒരുങ്ങുകയാണ്. മഞ്ജു അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് സൂര്യയുടെ ഭാര്യ ജ്യോതികയാണ്. തെലുങ്ക് പതിപ്പിലും ജ്യോതിക തന്നെയാണ് നായിക. സത്യന് അന്തിക്കാടിന്റെ മോഹന്‍ലാല്‍ സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha