മാളയ്ക്ക് വേണ്ട അംഗീകാരം ലഭിച്ചില്ലെന്ന് മമ്മൂട്ടി
മാള അരവിന്ദന് കഴിവിന് അനുസരിച്ചുള്ള അംഗീകാരം ലഭിച്ചില്ലെന്ന് നടന് മമ്മൂട്ടി പറഞ്ഞു. മാള അരവിന്ദന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തന്നേക്കാള്‍ മുമ്പ് സിനിമയില്‍ സജീവമായ മാള എന്നും സൗഹൃദങ്ങളെ കാത്തുസൂക്ഷിച്ചിരുന്നു.
സിനിമാ ജീവിതത്തില്‍ ലഭിച്ച ഏക സര്‍ക്കാര്‍ അംഗീകാരം സഹനടനുള്ള അവാര്‍ഡ് മാത്രമാണെന്നും അതേസമയം മികച്ച നാടകനടനുള്ള സര്‍ക്കാരിന്റെ ആദ്യ അവാര്‍ഡ് മാള അരവിന്ദന് ലഭിച്ചുവെന്നും മമ്മൂട്ടി അനുസ്മരിച്ചു. താന്‍ സിനിമയിലേക്ക് വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അദ്ദേഹം വെള്ളിത്തിരയില്‍ സജ്ജീവമായിരുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha