ഭാവന വിഷമത്തില്‍
ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞതോടെ നടി ഭാവനയ്ക്കും നഷ്ടം. ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ ഭാവന മഞ്ജുവിന്റെ പക്ഷം ചേര്‍ന്നതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് താരം നേരിട്ടും അല്ലാതെയും നിരവധി ചിത്രങ്ങളില്‍ നിന്ന് ഭാവനയെ ഒഴിവാക്കി. ഇപ്പോള്‍ സിനിമകളില്ലാതെ ഇരിക്കുകയാണ് ഭാവന. തമിഴിലും തെലുങ്കിലും പുതിയ നടിമാരുടെ തളളിക്കയറ്റം കാരണം ഭാവന പിന്നിലായി. ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് അടുത്തിടെ അഭിനയിച്ച ചിത്രം. ശ്യമപ്രസാദിന്റെ മുന്നില്‍ മറ്റുള്ളവരുടെ കളി നടക്കാത്തത് കൊണ്ടാണ് ഭാവനയെ കാസ്റ്റ് ചെയ്തത്.
വൈശാഖിന്റെ കസിന്‍സില്‍ നിഷാ അഗര്‍വാള്‍ ചെയ്ത വേഷത്തിലേക്ക് ഭാവനയെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കി. നടന് വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ടെലിഫിലിമില്‍ അഭിനയിക്കുകയാണ് ഭാവന ഇപ്പോള്‍. ഭാവന, ദിനേശ് പണിക്കര്‍, ബിന്ദു പണിക്കര്‍, സായ്കുമാര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പെണ്ണുകാണല്‍ എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിമിന്റെ കഥ ഇഷ്ടപ്പെട്ട ഭാവന അഭിനയിക്കാമെന്ന് വിഷ്ണുവിനോട് അങ്ങോട്ട് പറയുകയായിരുന്നു.
സ്വപ്നത്തേക്കാള്‍ സുന്ദരം എന്ന ചിത്രം അനൗണ്‍സ് ചെയ്തെങ്കിലും അതിന്റെ അണിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തില്‍ ഭാവനയാണ് നായിക. കഴിഞ്ഞ വര്‍ഷം ആഗ്രി ബേബീസ്, കൂതറ, പോളിടെക്ക്നിക്ക് എന്നീ ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തിറങ്ങിയത്. അതില്‍ ആഗ്രി ബേബീസ് രക്ഷപെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha