രാജേഷ് പിള്ള പറ്റിച്ചു ഷംന

മിലിയില്‍ പറഞ്ഞ വേഷം തരാതെ രാജേഷ് പിള്ള തന്നെ പറ്റിച്ചെന്ന് നടി ഷംനാ കാസിം. മിലിയുടെ മനോഹരമായ കഥകേട്ടാണ് അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ തന്നോട് പറഞ്ഞതുപോലുള്ള കഥയുടെ തുടക്കവും ഒടുക്കവും സിനിമയില്‍ ഇല്ലായിരുന്നു. തനിക്കായി പറഞ്ഞ റോളും ചിത്രത്തില്‍ ഉണ്ടായില്ല. മിലിയിലെ വേഷത്തില്‍ തീര്‍ത്തും അസംതൃപ്തയാണെന്നും ഷംന പറഞ്ഞു. നല്ല കഥയായതുകൊണ്ടുതന്നെ അന്യഭാഷാ സിനികളുടെയും ഡാന്‍സുകളുടെയുമൊക്കെ തീയതികളില്‍ മാറ്റം വരുത്തിയാണ് മിലിയില്‍ അഭിനയിച്ചത്. എന്നിട്ട് പറഞ്ഞ വാക്ക് പാലിക്കാന്‍ മാത്രമാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു.
എന്നോട് പറഞ്ഞ കഥയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്താണെന്ന് അറിയില്ല. സിനിമ പുറത്തിറങ്ങിയപ്പോള്‍ വലിയ നിരാശയായിരുന്നു. മലയാളത്തില്‍ ബ്രേക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കഥാപാത്രമായിരുന്നു. ഇനി സിനിമയേക്കാള്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. നൃത്ത അക്കാദമി തുടങ്ങിയേക്കുമെന്നും ഷംന പറഞ്ഞു. എന്നാല്‍ അമലാ പോളിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മിലിയിലേതെന്നും ഷംന പറഞ്ഞു. അമലയുടേതിന് തുല്യമായ വേഷമായിരുന്നു എന്റേത്. ചില സീനുകള്‍ ഒഴിവാക്കി. എന്തിനായിരുന്നെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























