ദുല്‍ഖര്‍ ആരാധകരുടെ ഇഷ്ട നായകന്: ലൈക്കടിയില് ആദ്യ സ്ഥാനം ദുല്‍ക്കറിന്
ലൈക്കുകള്‍ക്ക് ഇന്നത്തെ കാലത്ത് വലിയ വിലയാണ്. ലൈക്ക് കിട്ടാന്‍ ഫെയ്സ് ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ വരെ മാറ്റി കളിക്കുന്ന കാലം. എങ്ങനെ പോസ് ചെയ്താലും എല്ലാവരുടെയും വക ലൈക് റെഡി. എന്നാല്‍ ചലച്ചിത്ര താരങ്ങളാണ് പ്രധാനമായി ലൈക്കിന് പ്രധാന്യം കൊടുക്കുന്നത്. ലൈക്ക് കിട്ടുന്നതിനായി ഫെയ്സ് ബുക്കില്‍ മലയാളത്തിലെ സിനിമ താരങ്ങള്‍ക്ക് പ്രത്യേക ഫാന്‍സിന്റെ വക പേജുണ്ട്. ലൈക്ക് കിട്ടാന്‍ വേണ്ടി നടന്മാരും നടിമാരും മത്സരത്തിലാണ്.
യുവനടന്മാരുടെ പല വ്യത്യസ്ഥ പോസുകളിലെ ഫോട്ടോകള്‍. ഫോട്ടോയ്ക്കു പ്രതീക്ഷിച്ച ലൈക്കുകള്‍ കിട്ടിയില്ലെങ്കില്‍ ഫാന്‍സുകാര്‍ നിരാശരാകും. എന്നാല്‍, ഫെയ്സ് ബുക്ക് പേജിലെ ലൈക്കുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളത് നടന് ദുല്‍ഖര്‍ സല്‍മാനിനാണ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ മറികടന്നാണ് ദുല്‍ഖര്‍ മുമ്പിലെത്തിയിരിക്കുന്നത്. ഫെയ്സ് ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉണ്ടായിരുന്നത് നടന് മോഹന്‍ ലാലിനായിരുന്നു.
മുപ്പത് ലക്ഷത്തിലേറെ ലൈക്കുകളാണ് മോഹന്‍ലാലിനും ദുല്ഖക്കറിനും ഇപ്പോഴുള്ളത്. ദുല്‍ഖറിന്റെ അച്ഛനും നടനുമായ മമ്മൂട്ടിയ്ക്കു 27.72 ലക്ഷം ലൈക്കുകളുമായി ഇവര്‍ക്ക് പിന്നിലുണ്ട്. 72 ലക്ഷത്തിലേറെ ലൈക്കുകളുള്ള നസ്രീയ നസീമാണ് ഫെയ്സ് ബുക്കിലെ താരം. നടന് ഫഹദ് ഫാസിലിന് 21.55 ലക്ഷം, പ്യഥ്വിരാജ് 20.88 ലക്ഷം, ആസിഫ് അലി 17.28 ലക്ഷം, ജയറാം 14.68 ലക്ഷം, കുഞ്ചാക്കോ ബോബന് 11.65 ലക്ഷം, സുരേഷ് ഗോപി 8.95 ലക്ഷം, ജയസൂര്യ 7.15 ലക്ഷം, ഇന്ദ്രജിത്ത് 6.69 ലക്ഷം എന്നിങ്ങനെയാണ് മലയാളത്തിലെ മറ്റ് നടന്മാരുടെ ഫെയ്സ് ബുക്ക് ആരാധകരുടെ എണ്ണം. ഏതായാലും പുതുതലമുറയിലെ ചെറുപ്പക്കാര്‍ കൂടുതലും ദുല്‍ക്കറിനെ തന്നെയാണ് പിന്തുണയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha