Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..


അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു...റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്..രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം..


സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ.. ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു...


അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്..മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇ.ഡി..

ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുക അല്ല ചെയേണ്ടത് .....കർശന ലൈംഗിക വിദ്യാഭ്യാസം ആണ് ഉറപ്പ് വരുതേണ്ടത് ; സയനോര

04 DECEMBER 2019 05:09 PM IST
മലയാളി വാര്‍ത്ത

അതിക്രൂരമായ പീഡനങ്ങൾ നമ്മുടെ നാട്ടിൽ തുടർകഥയാവുന്നു. തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ നാടെങ്ങും പ്രതിഷേധത്തിലാണ്. ക്രൂരമായ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്തിയാറുകാരിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ തൂക്കി കൊല്ലണമെന്നും ആവശ്യപ്പെട്ട് പ്രായഭേദമന്യേ ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ശക്തമായ ക്യാമ്പയിനുകളും നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുമ്പോൾ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓർമ്മപ്പെടുകയാണ് ​ഗായിക സയനോര ഫിലിപ്പ്.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് :

‘പ്രിയങ്ക റെഡ്‌ഡിയുടെ കൂട്ടബലാത്സംഗം 8 മില്യൺ ആളുകൾ പോൺ സൈറ്റുകളിൽ തിരഞ്ഞു അത്രേ!! എങ്ങോട്ടേക്കാണ് നമ്മൾ പോവുന്നത്? ഇത് തിരഞ്ഞു നടക്കുന്നവർക്ക് അത് തന്നെ അല്ലെ സമൂഹം പഠിപ്പിച്ചു കൊടുത്തിട്ടുള്ളത്?

തങ്ങൾ പീഡിപ്പിക്കപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, എന്തൊക്കെ ഡ്രെസ്സുകൾ ഇടാതിരിക്കണം, ഏതു സമയത് യാത്രകൾ ചെയ്യരുത്, സിനിമ തീയേറ്ററിൽ എങ്ങനെ പെരുമാറണം എന്നിങ്ങനെ ഒരു കൂട്ടം Do’s And Dont’s പെൺകുഞ്ഞുങ്ങൾക്ക് നമ്മൾ പറഞ്ഞു കൊടുത്തു കൊണ്ടേ ഇരിക്കുന്നുണ്ട്. പക്ഷെ ഒരു പെണ്ണിനെ എങ്ങനെ ആണ് കാണേണ്ടത് എന്ന് നമ്മൾ നമ്മുടെ ആൺകുട്ടികൾക്ക് കൊടുത്ത ക്ലാസുകൾ എവിടെ?

അവളെ ഒരു സഹയാത്രികയായി, സുഹൃത്തായി, കൂടപ്പിറപ്പായി നല്ല കട്ടക്ക് നിൽക്കുന്ന പെൺ കരുത്തായി ഒക്കെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ നമ്മൾ? ഇവിടെ പോൺ സൈറ്റുകൾ നിരോധിക്കുക അല്ല വേണ്ടത്. എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചു പഠിക്കാനുള്ള സംവിധാനം ഏർപ്പാടാക്കുകയാണ് ചെയ്യേണ്ടത്.പ്രായപൂർത്തിയാവുന്ന കുട്ടികൾക്കു കർശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്. അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ പറ്റും’.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (5 minutes ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (16 minutes ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (25 minutes ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (27 minutes ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (33 minutes ago)

അവസാന ബജറ്റ്  (37 minutes ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (41 minutes ago)

ഗുരുതരമായി പൊള്ളലേറ്റു;  (46 minutes ago)

SABARIMALA കടകംപള്ളിയെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യും  (52 minutes ago)

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (3 hours ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (3 hours ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (3 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (4 hours ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (4 hours ago)

Malayali Vartha Recommends