Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!

11 DECEMBER 2019 06:35 PM IST
മലയാളി വാര്‍ത്ത

ശ്രീകുമാറും സ്നേഹയും വിവാഹിതരായി.അഭിനേതാക്കളായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു..സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ 'മറിമായ'ത്തിലെ ലോലിതനും മണ്ഡോദരിയുമായിപ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേതാക്കളാണ് ശ്രീകുമാറും സ്നേഹയും. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയാണ് മറിമായം.

മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്നേഹ ജനപ്രീതി നേടിയത്. ഇതേ സീരിയലിൽ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീകുമാറും കയ്യടി നേടിയിരുന്നു. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷവും ശ്രീകുമാറിന് അഭിനന്ദനങ്ങൾ നേടികൊടുത്തിടുണ്ട്.'മറിമായ'ത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, ഇനി സ്നേഹയെ കുറിച് പറയുവാണെങ്കിൽ ഓട്ടൻത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള കലാകാരിയാണ് സ്നേഹ, അമച്വർ നാടകങ്ങളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് ചുവടു മാറ്റുന്നത്. ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാര്‍. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരന്പരകളിലൂടെയുമായിരുന്നു ശ്രീകുമാറിന്‍റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ബിഗ് സ്ക്രീനിലെ താരമായി.

ആദ്യം കോമഡി പ്രോഗ്രാമുകളിലൂടെയാണ് സ്നേഹയും മലയാളികൾക്ക് സുപരിചിതയാകുന്നത്.ആദ്യമൊക്കെ അത്ര ശ്രദ്ധിക്കപ്പെട്ടില്ലങ്കിലും പിന്നീട് മാറിമായതിലൂടെ താരം പ്രേക്ഷകർക്ക് സുപരിചിതയായി.2014 ൽ ദിൽജിത് എം ദാസുമായി സ്നേഹയുടെ വിവാഹം കഴിഞ്ഞിരുന്നു എന്നാൽ ഇവർ ബന്ധം വേർപെടുത്തി. ഇരുവരും വിവാഹിതരാവുന്നു എന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ
സ്‌നേഹ തന്റെ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധ നേടിയിരുന്നു. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡിന്റെ ഭാഗമായിരുന്നു ആ വിഡിയോയിലൂടെ താരം പങ്കുവെച്ചത് . ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഘമാണ് താരം ഷെയര്‍ ചെയ്തത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി  (54 minutes ago)

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (57 minutes ago)

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...  (1 hour ago)

IRGC മുതിർന്ന നാവികകമാൻഡറെയും തീർത്തു  (1 hour ago)

മലയാളി നഴ്സിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി  (1 hour ago)

കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?  (1 hour ago)

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ ക  (1 hour ago)

ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ  (2 hours ago)

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (2 hours ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (2 hours ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (2 hours ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (2 hours ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (3 hours ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (4 hours ago)

Malayali Vartha Recommends