ഒരു ചിരിയില്‍ വീണപ്പോള്‍
ഉസ്താദ് ഹോട്ടലിനുശേഷം വീണ്ടും ദുല്‍ഖറും നിത്യയും. ദുല്‍ഖറും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഒകെ കണ്മണിയുടെ തരംഗം വിട്ടൊഴിയും മുന്‍പെ ദുല്‍ഖറും നിത്യയും വീണ്ടുമെത്തുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം ഇരുവരും ജോഡികളായി എത്തുന്ന മലയാള ചിത്രം 100 ഡെയ്സ് ഓഫ് ലവിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന് കമലിന്റെ മകന് ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് 100 ഡെയ്സ് ഓഫ് ലവ്.
100 ഡെയ്സ് ഓഫ് ലവ്വിന്റെ പ്രണയവും തുടങ്ങുന്നത് ഒരു ചെറുപുഞ്ചിരിയില്‍ നിന്നാണെന്ന സൂചന നല്‍കുന്നതാണ് ആദ്യ ടീസര്‍. ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന് നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്സ് ഓഫ് ലവ്വിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. വിനീത്, ശേഖര്‍ മേനോന്, അജു വര്‍ഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുല്‍ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രതീക്ഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha