ദിലീപും മഞ്ജുവാര്യരും കൊമ്പുകോര്‍ക്കുന്നു
വിവാഹബന്ധം വേര്‍പെടുത്തിയ ദിലീപും മഞ്ജു വാര്യരും ഏറ്റുമുട്ടുന്നു. ബോക്സോഫീസിലെ ഏറ്റുമുട്ടലില്‍ ആര് ജയിക്കുമെന്ന് സിനിമാ ലോകം ഉറ്റുനോക്കുന്നു. ദിലീപ് നായകനായ ഇവന് മര്യാദരാമനും മഞ്ജുവാര്യര്‍ നായികയായ എന്നും എപ്പോഴും എന്ന ചിത്രവും താമസിക്കാതെ തിയറ്ററുകളിലെത്തും. ഏപ്രില്‍ നാലിനാണ് ദിലീപിന്റെ കോമഡി ത്രില്ലറായ ഇവന് മര്യാദരാമന് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുമ്പേ, സത്യന് അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും റിലീസാകും. മഞ്ജുവിന്റെ നായകന് മോഹന്‍ലാലാണ്.
അവധിക്കാല ബോക്സ് ഓഫീസില്‍ മലയാളികളുടെ പ്രിയജോഡികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് ആരാധകരെയും തിയറ്റര്‍ ഉടമകളെയും കുഴയ്ക്കും. സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന് മര്യാദരാമനില്‍ നിക്കി ഗല്‍റാണിയാണ് നായിക. മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണിത്. ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമാണ് തിരക്കഥ. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന എന്നും എപ്പോഴും പൂര്‍ണമായും ഒരു കുടുംബചിത്രമാണ്. അഡ്വ.ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മടങ്ങിവരവില്‍ മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമാണ് എന്നും എപ്പോഴും.
പതിനാറ് വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര് യൂ വന്‍വിജയമായിരുന്നു. പോയവര്‍ഷം ഹിറ്റുകളൊന്നുമില്ലാത്ത ദിലീപിന് നിര്‍ണ്ണായകമാണ് ഇവന് മര്യാദരാമന്. എന്നാല്‍ രണ്ട് ചിത്രങ്ങളും ഹിറ്റാകുമെന്ന പ്രതീക്ഷയാണ് സിനിമാ ലോകത്തിനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha