പ്രിയാമണിക്ക് കെട്ടിപ്പിടിക്കണം

പ്രിയാമണി പ്രണയത്തിലാണെന്ന കാര്യം വീണ്ടും വ്യക്തമാക്കിയിരിക്കുന്നു. പല പ്രമുഖ താരങ്ങളെയും ചേര്‍ത്ത് ഗോസിപ്പ് ഇറങ്ങിയപ്പോഴാണ് പ്രിയാമണി ആ സത്യം വെളിപ്പെടുത്തിയത്. യാതൊരു ബാഹ്യ സമ്മര്‍ദ്ദവും കൂടാതെ പ്രിയമാണി വീണ്ടും സമ്മതി്ക്കുന്നു, താന്‍ പ്രണയത്തിലാണെന്ന്. തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പേജില്‍ അല്പം റൊമാന്റിക്കായി പ്രിയ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് പ്രണയം വ്യക്തമാക്കുന്നത്. മൂന്ന് കാര്യങ്ങളാണ് എനിക്ക് വേണ്ടത്. നിന്നെ കാണണം, നിന്നെ കെട്ടിപിടിക്കണം, നിന്നെ ചുംബിക്കണം എന്നാണ് പോസ്റ്റില്‍ പറയുന്നത്.
പ്രിയയുടെ പോസ്റ്റ് ആരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം വെളിപ്പെടുത്തുന്നില്ല. വലിയ മൃഗസ്‌നേഹിയായ പ്രിയ ഒരു പക്ഷെ ഉദ്ദേശിച്ചത് വല്ല പട്ടിയെയോ പൂച്ചയെയോ ആവുമെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. വാലന്റൈയിന്‍സ് ദിനത്തില്‍ ഒരു പട്ടിയെ കെട്ടിപിടിച്ച്, തന്റെ പുതിയ പ്രണയമെന്ന് പറഞ്ഞാണ് നടി പ്രണയദിനാശംസകള്‍ നേര്‍ന്നത്. ഇപ്പോഴത്തെ പോസ്റ്റ് എന്തുദ്ദേശത്തിലാണ് സ്റ്റാറ്റസെന്ന് പ്രിയയ്ക്ക് മാത്രമറിയാം. അതേസമയം സിനിമകള്‍ കുറഞ്ഞതോടെ ലൈവായി നില്‍ക്കാന്‍ താരം കാട്ടിക്കൂട്ടുന്ന തരികിടകളാണ് ഇതെന്നും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha