ആരാധകരുടെ കാത്തിരിപ്പിന് അറുതിയാകുന്നു; മോഹന്‍ലാലും ലാല്‍ജോസും ഒരുമിക്കുന്നു
ആരാധകരുടെ കാത്തിരിപ്പിന് അറുതി വരാന്‍ പോകുന്നു. നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് വാര്‍ത്ത. ആശീര്‍വാദ് സിനിമയുട ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുവരികയാണെന്നും സിനിമയുടെ മറ്റു വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നും ലാല്‍ജോസ് വ്യക്തമാക്കി. മലയാളത്തിലെ ഹിറ്റ്മേക്കേഴ്സില് ഒരാളായ ലാല്‍ജോസിനൊപ്പം മോഹന്‍ലാല്‍ ഇതുവരെ ഒന്നിച്ചിട്ടില്ല. ലാലിനെ സംതൃപ്തിപ്പെടുത്താന്‍ പറ്റിയ ഒരു തിരക്കഥ ലഭിക്കാത്തതുകൊവണ്ടാണ് അങ്ങനെ ഒന്ന് സംഭവിക്കാത്തതെന്ന് ലാല്‍ജോസ് പറഞ്ഞിരുന്നു. ഇപ്പോള്‍ അത്തരമൊരും കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha