റിയാലിറ്റി ഷോ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് അനുശ്രീ
പുതുതലമുറയിലെ നായികമാരില്‍ ഒരാളാണ് നടി അനുശ്രീ. അനുശ്രീ അഭിനയിച്ച ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം എല്ലാ മലയാളികളും ഇന്നും ഓര്‍ക്കുന്നു. രാജശ്രീ എന്ന കഥാപാത്രമാണ് അനുശ്രീയെ സിനിമയില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ കിട്ടാന്‍ സഹായിച്ചത്.
ഒരിക്കലും വെറുപ്പിക്കാത്ത എല്ലാവരെയും സന്തോഷിപ്പിക്കുന്ന കഥാപാത്രമായിരുന്നു രാജശ്രീ. അത് കൂടാതെ, വെടിവഴിപാട് എന്ന സിനിമയില്‍ തന്റേടിയായ ജേര്‍ണലിസ്റ്റായും ഇതിഹാസ എന്ന സിനിമയില്‍ മലയാളത്തിലെ മറ്റു നടിമാരെ ഞെട്ടിച്ച ആണ്‍വേഷവും കൂടാതെ ഇപ്പോള്‍ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമയിലെ സുഷമ എന്ന ഭാര്യ കഥാപാത്രവുമൊക്കെ അനുശ്രീയെ മാറ്റിമറിച്ചു.
എല്ലാ കഥാപാത്രങ്ങള്‍ക്കും കൈയ്യടി നേടി സിനിമ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് അനുശ്രീ ഇപ്പോള്‍. തന്റെ സിനിമയിലേക്കുള്ള കടന്ന് വരവ് ഒരിക്കലും മറക്കാനാവില്ലെന്നും അനുശ്രീ പറയുന്നു. സൂര്യ ടിവിയുടെ അഭിനയ റിയാലിറ്റി ഷോയില്‍ നിന്നാണ് അനുശ്രീയുടെ സിനിമയിലേക്കുള്ള വരവ്. പുതിയ സിനിമയി്ല്‍ ഒരു നാട്ടിന്‍പുറത്തുകാരിയുടെ വേഷം ചെയ്യാമോ എന്ന് ലാല്‍ ജോസ് തന്നെ വിളിക്കുകയായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു.
തുടര്‍ന്നാണ് കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ചെയ്തതു. വളരെയധികം സന്തോഷമുണ്ടെന്നും അനുശ്രീ പറഞ്ഞു. നൃത്തം പഠിച്ചവര്‍ക്ക് മാത്രമേ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയുള്ളൂ എന്ന് പറയുന്നവര്‍ക്ക് അനുശ്രീ നല്ല മറുപടിയാണ് നല്‍കുന്നത്. നൃത്തം പഠിച്ചാലേ അഭിനയിക്കാന്‍ പറ്റികയുള്ളൂവെന്ന് എനിക്ക് തോന്നിയിട്ടില്ല.
പിന്നെ സിനിമയ്ക്ക് വേണ്ടി നൃത്തവും മറ്റും അഭ്യസിക്കണമെന്നുണ്ട്. നാട്ടില്‍ അതിനുള്ള സാഹചര്യമില്ല. അതിനുവേണ്ടി എറണാകുളത്തേക്കോ തിരുവനന്തപുരത്തേക്കോ മാറിതാമസിക്കുന്നത് ചിന്തിക്കാന്‍പോലും പറ്റില്ല. അച്ഛനമ്മമാരെ വിട്ട് അങ്ങോട്ടേക്കൊന്നും പോകാനുമില്ലെന്നും അനുശ്രീ പറയുന്നു. റിയാലിറ്റി ഷോ സിനിമയില്‍ വരാന്‍ സഹായിച്ചു. സൂര്യ ടിവിയിലെ ബിഗ് ബ്രേക്ക് എന്ന അഭിനയ റിയാലിറ്റി ഷോയിലൂടെയാണ് സിനിമ രംഗത്ത് വന്നത്. ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമവും തയ്യാറെടുപ്പും അതിന്റെ പിന്നിലുണ്ടായിരുന്നു. വലിയ നാടകപ്രവര്‍ത്തകരെല്ലാം അതിന്റെ പിന്നണിയിലുണ്ടായിരുന്നുവെന്നും അനുശ്രീ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha