എന്‍എഫ്ഡിസിയെ തിരുത്താന്‍ സുരേഷ് ഗോപിക്ക് കഴിയട്ടെ : ഉണ്ണികൃഷ്ണന്
എന്‍ എഫ് ഡി സി ചെയര്‍മാനായി നടന് സുരേഷ് ഗോപി എത്താന്‍ പോകുന്നു എന്ന വാര്‍ത്ത എല്ലാവരെയും ഒന്നടങ്കം ഞെട്ടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. മോഡി സ്തുതി പറഞ്ഞ് നടന്നത് കൊണ്ടാണ് സുരേഷ് ഗോപിയ്ക്ക് ഈ സ്ഥാനത്ത് എത്താന്‍ സാധിച്ചതെന്നാണ് പലരുടെയും ആരോപണം. സുരേഷ് ഗോപിയ്ക്ക് ആശംസകളുമായി സംവിധായകന് ബി. ഉണ്ണികൃഷ്ണന് രംഗത്തെത്തി. എന്‍ എഫ് ഡി സി യെ തിരുത്തുവാനും, അതിന്റെ കാര്യക്ഷമത വീണ്ടെടുക്കുവാനും അദ്ദേഹത്തിന് കഴിയട്ടെയെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ബി. ഉണ്ണികൃഷ്ണന് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരോഷ് ഗോപിയ്ക്ക്് ആശംസകള്‍ നേര്‍ന്നത്. ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ.
എന്റെ പ്രിയസുഹൃത്ത് സുരേഷ്ഗോപി എന്‍ എഫ് ഡി സി ചെയര്‍മാനായി നിയമിതനാകാന്‍ പോവുന്നതില്‍ ഏറെ സന്തോഷം. ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ്, സുരേഷ്. നല്ലസിനിമകള്‍ നിര്‍മ്മിക്കുക, അത് ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധപുലര്ത്താത്ത സ്ഥാപനമായി മാറിക്കഴിഞ്ഞ എന്‍ എഫ് ഡി സി യെ തിരുത്തുവാനും, അതിന്റെ കാര്യക്ഷമത വീണ്ടെടുക്കുവാനും സുരേഷിന് കഴിയട്ടെ.
വര്‍ഷങ്ങളായി വെളിച്ചം കാണാതെ കിടക്കുന്ന, മലയാളത്തില്‍ ഉണ്ടായ മികച്ച ചിത്രങ്ങളില്‍ ഒന്നായ, എന്‍ എഫ് ഡി സിയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച \'കളിയഛ്ഛന്\' എത്രയും പെട്ടെന്ന് റിലിസ് ചെയ്യാനുള്ള നടപടികള്‍ സുരേഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നു. ഒപ്പം, പ്രാദേശികഭാഷാ ചിത്രങ്ങളോട് എന്‍ എഫ് ഡി സി പുലര്‍ത്തിപ്പോന്ന പ്രതിഷേധിക്കപ്പെടേണ്ട അവഗണനയ്ക്കും സുരേഷിന്റെ നിയമനത്തോടെ പരിഹാരമാവും എന്നും പ്രതീക്ഷിക്കുന്നു. നല്ലത് വരട്ടെ. ബി. ഉണ്ണികൃഷ്ണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha