Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

തിരക്കഥ പൂര്‍ത്തിയായശേഷം ഉപേക്ഷിക്കേണ്ടിവന്ന സൂപ്പര്‍ താര സിനിമയെക്കുറിച്ച് ഷാജി കൈലാസ്

28 MAY 2015 11:05 AM IST
മലയാളി വാര്‍ത്ത.

എല്ലാത്തിനും കാരണം മമ്മൂട്ടിയുടെ വാശിയാണ്. അല്ലെങ്കില്‍ ആ സിനിമ നടക്കുമായിരുന്നു.എങ്കില്‍ അത് മറ്റൊരു ചരിത്രമായേനെ. മലയാള സിനിമയിലെ ആക്ഷന്‍ സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസിന്റേതാണ് ഈ വാക്കുകള്‍. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ വാര്‍ത്താ പ്രാധ്യാന്യം നേടിയിരുന്നു. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത.

ഷാജി കൈലാസ് തന്നെയാണ് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഷാജി കൈലാസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ മമ്മൂട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വിശദമാക്കാന്‍ ഷാജി കൈലാസ് തയ്യാറായില്ല. ഇരു താരങ്ങളെയും ലക്ഷ്യമിട്ട് ഒരുക്കിയ കഥയും കഥാപാത്രങ്ങളുമായതിനാല്‍ മറ്റു താരങ്ങളെ നിരത്തി ചിത്രം നിര്‍മ്മിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടിയുള്ള രണ്ട് അസ്സല്‍ കഥാപാത്രങ്ങളെ ഉണ്ടാക്കിയ ശേഷമാണ് ആ ചിത്രത്തിന് വേണ്ടി രണ്‍ജിയും രഞ്ജിതും കഥയുണ്ടാക്കിയിരുന്നതെന്നും ഷാജി കൈലാസ് പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താല്‍ മാത്രമേ ആ കാരക്ടേഴ്‌സും സിനിമയും സാധ്യമാകൂ. പക്ഷേ മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി അങ്ങനെ നിലപാട് വ്യക്തമാക്കിയതോട് ആ പ്രൊജക്ട് ഉപേക്ഷിച്ചതായും, തനിക്ക് വലിയ മാനസിക പ്രയാസമായി ഈ സംഭവങ്ങളെന്നും ഷാജി കൈലാസ് വ്യക്തമാക്കി.
തമിഴ് സിനിമയില്‍ തിരക്കേറിയതിന് ശേഷമാണ് ഷാജി വീണ്ടും മലയാളത്തിലേക്ക് വരുന്നത്.
മലയാളത്തില്‍ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി സിനിമ പുതിയ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഷാജികൈലാസ് ഇപ്പോള്‍.എന്റെ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഫയര്‍ ഉള്ള ചിത്രമായിരിക്കും അടുത്തതെന്നും അദ്ദേഹം ഉറപ്പ് നല്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യങ്ങൾ പുറത്ത്  (4 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (21 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (1 hour ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (2 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (2 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (3 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (3 hours ago)

Malayali Vartha Recommends