ജനങ്ങളുടെ പിന്തുണയാണ് ഇതുവരെ എത്താന്‍ കഴിഞ്ഞതെന്ന് സുരേഷ് ഗോപി
നടന് സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ എല്ലാം കൊണ്ടും നല്ല സമയമാണെന്നാണ് തോന്നുന്നത്. ചെയര്മാന് കസേര കിട്ടിയതിന്റെ സന്തോഷം തീര്‍ന്നില്ല. ഇതാ മറ്റൊന്ന് സുരേഷ് ഗോപി തന്റെ ഫെയ്സ് ബുക്ക് പേജ് പത്ത് ലക്ഷം കടന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് താരം ഇപ്പോള്‍. വളരെയധികം സന്തോഷമുണ്ട്. ജനങ്ങളുടെ പിന്തുണ തന്നെയാണ് എനിക്ക് ഇതുവരെ എത്താന്‍ സാധിച്ചതെന്നും താരം പറയുന്നു. പേജ് പത്ത് ലക്ഷം കടന്നിരിക്കുന്നു. അത് വലിയൊരു നേട്ടം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാ ഉദ്യമങ്ങളിലും നിങ്ങള്‍ ഒപ്പം നിന്നിട്ടുണ്ട് , അതുകൊണ്ട് മാത്രമാണ് ഒരുപാട് കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ സാധിച്ചത്, അതിനുള്ള പ്രേരണ, ഉത്തേജകം ലഭിച്ചിട്ടുള്ളതും നിങ്ങളിലൂടെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുവാനുള്ള ഭാഗ്യം ഈശ്വരന് നല്കുകയാണെങ്കില് ആ പിന്തുണ വീണ്ടും ശക്തമായി തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല നിക്ഷപക്ഷമതിയായ നിര്‍വാഹകനായി എന്നെ വളര്‍ത്തിയെടുക്കണമെന്നും നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha