തസ്നി ഡോക്ടറായി, ഇനി നജീം അര്‍ഷാദിന് കല്യാണം
തസ്നി ഡോക്ടറായി. ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിന്റെ ഏറ്റവും തിരക്കുള്ള പിന്നണി ഗായകന് നജീം അര്‍ഷാദിന്റെ വിവാഹം സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 13 ന് പുനലൂരില്‍ വച്ചാണ് തസ്നി എന്ന ഡോക്ടര്‍ വധുമായി വിവാഹം. വിവാഹത്തിനുള്ള തീയതി വീട്ടുകാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
ഒരു വര്‍ഷം മുമ്പ് തന്നെ നജീമിന്റെ വിവാഹം തസ്നിയുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ തസ്നിയുടെ ഹൗസ്സര്‍ജന്‍സിയും കോഴ്സും കഴിയുവാന്‍ വേണ്ടിയാണ് വിവാഹം ഇത്രനാളും നീട്ടി വച്ചത്. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് നജീം അര്‍ഷാദ് മലയാളികളുടെ കണ്ണിലുണ്ണിയായത്. മലയാളത്തിലെയും തമിഴിലെയും നിരവധി ചിത്രങ്ങളിലും ആല്‍ബങ്ങളിലും നജീം പാടിയിട്ടുണ്ട്.
ഡയമണ്ട് നെക്ലേസിലെ \'തൊട്ടു തൊട്ടു തൊട്ടുനോക്കാമോ...\' എന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തില്‍ പാടി സിനിമ പിന്നണി ഗാനരംഗത്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി നജിം. \' ഇമ്മാനുവലി\'ലെ \'മാനത്തുദിച്ചൊരു\', \'ഒരു ഇന്ത്യന്‍ പ്രണയ കഥ\'യിലെ \'ഓമന കോമള താമരപ്പൂവേ\', \'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും\' എന്ന ചിത്രത്തിലെ \'കൂട്ടിമുട്ടിയ\', \'ഇതിഹാസ\'യിലെ \'എന്നില്‍ നീ നിന്നില്‍ ഞാന്‍..\'. തുടങ്ങിയ ഗാനങ്ങളെല്ലാം നജീമിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha