രഞ്ജിത്ത് പുതിയ പത്മരാജന് : മോഹന്‍ലാല്‍
സംവിധായകന് രഞ്ജിത്ത് പത്മരാജനെ പോലെയാണെന്ന് മോഹന്‍ലാല്‍. മലയാളസിനിമയെ ഭയങ്കരമായ ഒരു മാറ്റത്തിന്റെ വഴിയിലേക്കു തുറന്നുവിട്ട ചലച്ചിത്രകാരനാണ് രഞ്ജിത്. നരസിംഹം എന്ന സിനിമയിലൂടെ. പുള്ളി എല്ലാം ചെയ്ത് വച്ചിട്ട് മാറി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന സ്റ്റൈലില്‍ സിനിമയുടെ മറ്റൊരു പാത സ്വീകരിക്കുകയും ചെയ്തു. ജനരഞ്ജകത്വത്തിന്റെ പരകോടിയില്‍ എത്തിയ ശേഷമായിരുന്നു ആ മാറ്റം. പത്മരാജന് രതിനിര്‍വേദം പോലുള്ള സിനിമകള്‍ക്ക് തിരക്കഥ എഴുതി ജനപ്രീയനായ ശേഷമാണ് ജീവിതഗന്ധിയായ സിനിമകളിലേക്ക് തിരിഞ്ഞത്.
രഞ്ജിത്തും ഏതാണ്ട് അതുപോലെ തന്നെ. ഇത്തരം സിനിമകള്‍ ചെയ്ത് നിങ്ങള്‍ മനുഷ്യരുടെ മനസ്സില്‍ ഒരു സ്ഥാനം പിടിക്കൂ, എന്നിട്ട് നിങ്ങള്‍ നല്ലതുകളിലേക്ക് പോകൂ എന്നൊരു പ്രവര്‍ത്തനശൈലി. ആ പാത പിന്തുടരുന്ന ഒരുപാടുപേര് ഇന്ന് മലയാളസിനിമയിലുണ്ട്. അതിനാലണ് രഞ്ജിത്തിനെ പത്മരാജനോടുപമിക്കുന്നത്. പപ്പേട്ടന്റെ ഒരുപാട് സാമ്യതകള്‍ ഞാന്‍ രഞ്ജിത്തില്‍ കണ്ടിട്ടുണ്ട്. രഞ്ജിത്ത് മോഹന്‍ലാല്‍ ടീമിന്റെ ലോഹം താമസിക്കാതെ തിയറ്ററുകളിലെത്തും. ഇരുവരും ഒരുമിച്ച സ്പിരിറ്റ് വലിയ വിജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha