കല്‍ക്കട്ടാ ന്യൂസിനുശേഷം ദീലീപ് വീണ്ടും മാധ്യമ പ്രവര്‍ത്തകനാകുന്നു
ദിലീപിന്റെ വ്യത്യസ്ത വേഷവുമായി ലവ് 24 ഃ 7 ന്റെ ആദ്യ ടീസര്‍ പുറത്ത്. ദിലീപ് വാര്‍ത്താ അവതാരകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമ ശ്രീബാലാ കെ മേനോനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ നടക്കുന്ന ന്യൂസ് ഡസ്ക് എറണാകുളത്ത് പ്രത്യേകം തയാറാക്കിയ സെറ്റിലാണ് ചിത്രീകരിക്കുന്നത്. മാധ്യമ പ്രവര്ത്തകന് ശശികുമാര്‍, സുഹാസിനി, ലെന, ശങ്കര്‍ രാമകൃഷ്ണന് എന്നിവരും ചിത്രത്തിലുണ്ട്. ഇവര്‍ക്ക് പുറമേ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സമീര്‍ ഹക്ക് ആണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്കുന്നു. ബിനീഷ് ബാഗ്ലന്‍ ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.
ദിലീപിന്റെ ഗ്രാന്റ് പ്ര?ഡക്ഷന്സും മുകേഷ് മേത്തയുടെ ഇ ഫോര്‍ എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം, ഭാഗ്യദേവത, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ സത്യന് അന്തിക്കാടിന്റെ സഹായിയായിരുന്നു ശ്രീബാല.
നിഖിലാ വിമല്‍ ആണ് സിനിമയില്‍ നായിക. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്ലൈനിലാണ് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha