ചന്ദ്രേട്ടന് എവിടെയാ ചലച്ചിത്രത്തിനെതിരെ ഹര്‍ജി
ജനപ്രിയ താരം ദിലീപ് നായകനായ \'ചന്ദ്രേട്ടന് എവിടെയാ\' എന്ന പുതിയ മലയാള ചലച്ചിത്രത്തിനെതിരേ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. സിനിമയിലെ സാങ്കല്പിക ഫോണ്‍ നമ്പര്‍ തന്റെ ഫോണ്‍ നമ്പര്‍ ആണെന്നു പരാതിപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയാണു കോടതിയെ സമീപിച്ചത്. സിനിമയില്‍ നമ്പര്‍ വന്നതിനെത്തുടര്‍ന്നു നിരന്തര കോളുകളും അശ്ശീല സന്ദേശങ്ങളും വരുന്നതായി വീട്ടമ്മ പരാതിപ്പെട്ടു. പരിശോധനയ്ക്കായി അഭിഭാഷക കമ്മീഷനെ നിയമിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha