എം.ജി റോഡില്‍ സൈക്കിളില്‍ മമ്മൂട്ടി എത്തി
കൊച്ചിയിലെ തെരക്കുള്ള എം.ജി റോഡില്‍ സൈക്കിളില്‍ മമ്മൂട്ടി. ആരും ആദ്യം തിരിച്ചറിഞ്ഞില്ല. അച്ഛാ ദിന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് താരം സൈക്കിളില്‍ നഗരത്തിലിറങ്ങിയത്. ഒളിക്യാമറകള്‍ വെച്ചായിരുന്നു ചിത്രീകരണം. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞതോടെ ജനം താരത്തെ തിരിച്ചറിഞ്ഞു. അതോടെ സൈക്കിളും ഉപേക്ഷിച്ച് താരം കാറില്‍ കയറി രക്ഷപെട്ടു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നോര്‍ത്ത് പാലത്തിലും എം.ജി റോഡിലും ചിത്രീകരണം നടന്നതെന്ന് സംവിധായകന് മാര്‍ത്താണ്ഡന്‍ പറഞ്ഞു.
കൊച്ചിയുടെ പലഭാഗത്തും മുമ്പും മമ്മൂട്ടി ചിത്രീകരണത്തിന് എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സൈക്കിളില്‍ റോഡിലിറങ്ങുന്നത്. ഇമ്മാനുവല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി സ്കൂട്ടറില്‍ കൊച്ചി നഗരത്തിലിറങ്ങിയിരുന്നു മമ്മൂട്ടി. വണ്ടുരുത്തി പാലത്തില്‍ താരം ഇരുന്ന് വിശ്രമിക്കുന്ന സീനുകളും എടുത്തിരുന്നു. പകല്‍ സമയത്ത് മമ്മൂട്ടിയെ പോലൊരു താരത്തെ റോഡിലിറക്കി ചിത്രീകരണം നടത്തുന്നത് ഏറെ ദുഷ്കരമാണ്. ട്രാഫിക് നിയന്ത്രണവും ആളുകളെ നിയന്ത്രിക്കലും വലിയ തലവേദനയാണ്.
വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്ന ദുര്‍ഗാപ്രസാദ് എന്ന ഉത്തരേന്ത്യക്കാരനായാണ് മമ്മൂട്ടി അച്ഛാ ദിനില്‍ അഭിനയിക്കുന്നത്. ഇമ്മാനുവലിനു ശേഷം എസ്.ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന് വിജേഷാണ് തിരക്കഥ എഴുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha