നവിന്പോളി സൗന്ദര്യം കുറയ്ക്കണമെന്ന് ജയസൂര്യ
പ്രേമം\' ഉഗ്രന്‍ സിനിമയെന്ന് ജയസൂര്യ. ജയസൂര്യക്ക് മാത്രമല്ല എല്ലാവര്ക്കും ചിത്രത്തെക്കുറിച്ച് നൂറുനാവാണ്.അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രമായ പ്രേമം പ്രേക്ഷകര്‍ മാത്രമല്ല സിനിമാരംഗത്തുളളവരും ഏറ്റെടുത്തു കഴിഞ്ഞു. സിനിമ കണ്ടിറങ്ങിയവര്‍ക്ക് ചിത്രത്തെക്കുറിച്ച് പറയാന്‍ നൂറുനാവ്. ഉഗ്രന്‍ സിനിമയാണ് പ്രേമമെന്നാണ് ജയസൂര്യയുടെ അഭിപ്രായം. ഫേസ്ബുക്കിലാണ് പ്രേമത്തെപ്പറ്റി ജയസൂര്യ കുറിച്ചത്.
അദ്ദേഹത്തന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം \' ഒരു പുതിയ മലയാള സിനിമ കണ്ടു , \' പ്രേമം\' നിവിനേ ...നീ പൊളിച്ചിട്ടുണ്ട് , ഇത്ര സൗന്ദര്യം നിനക്ക് വളരെ വളരെ കൂടുതലാണ് ..( കുറയ്ക്കുന്നത് എന്ത് കൊണ്ടും നന്നായിരിക്കും ) അല്‍ഫോണ്‍സേ ...നിങ്ങള്‍ അതി ഭീകര നടനാണ് , അതില്‍ അഭിനയിച്ച എല്ലാവരും തന്നെ തകര്‍ത്താടിയിട്ടുണ്ട് , അത് പോലെ തന്നെ മലയാള സിനിമയിലേക്ക് മൂന്ന് നായികമാരേയും കിട്ടി , \'അന്‍വര്‍ റഷീദ് \' മിക്കവാറും പേര് മാറ്റി ,\' അംബാനി റഷീദ് \'എന്നാക്കാനുള്ള സാധ്യത വളരേയധികം കാണുന്നുണ്ട് കാരണം അത്ര തിരക്കാണ് സിനിമക്ക് . പിന്നെ ....മാര്‍ക്ക് , മാര്‍ക്കിടാന്‍ ഞാന്‍ പരീക്ഷ എഴുതാനല്ലല്ലോ പോയത് , അതുകൊണ്ട് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍ സിനിമ.
കൂടാതെ എബ്രിഡ് ഷൈനും അല്‍ഫോന്‍സ് പുത്രന് പകരം അദ്ദേഹത്തെ ദൈവപുത്രന് എന്നാണ് വിശേഷിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha