ഫഹദ് ആനക്കൊമ്പില്‍ തൂങ്ങി, പ്രതിഷേധവുമായി മൃഗസ്നേഹികള്‍
ആനക്കൊമ്പില്‍ തൂങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതാരം ഫഹദ് ഫാസിലിനെതിരെ മൃഗസ്നേഹികള്‍ രംഗത്ത്. ഫഹദ് തന്നെ നിര്‍മിച്ച ഇയ്യോബിന്റെ പുസ്തകം എന്ന അമല്‍നീരദ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത വീഡിയോ ആണിതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. വളരെ ധൈര്യത്തോടെ ഫഹദ് ആനക്കൊമ്പില്‍ തൂങ്ങി ഉയരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മൃഗസ്നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമാണ് ഫഹദ് നടത്തിയതെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന് പ്രതികരിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയുവാനായി 1960ല്‍ നിലവില്‍ വന്ന നിയമപ്രകാരം ഈയൊരു അഭ്യാസപ്രകടനം കുറ്റകരമാണെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി. കെ വെങ്കിടാചലം പറഞ്ഞു. എന്നാല്‍ ഫഹദ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha