സരിതയുടെ \'അന്ത്യകൂദാശ\' പുറത്തിറങ്ങി
വീണ്ടും സരിത വെള്ളിത്തിരയില്‍. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ്.നായര്‍ ആദ്യമായി അഭിനയിച്ച \'അന്ത്യകൂദാശ\' എന്ന സിനിമ പുറത്തിറങ്ങി. ഒരു റൊമാന്റിക് ത്രില്ലറായ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ കിരണ്‍ അനില്‍കുമാറാണ്. ചിത്രത്തില്‍ നായകനായ ഗണേശ് കൃഷ്ണയുടെ അമ്മയുടെ വേഷമാണ് സരിതയ്ക്ക്. മീര കുമാറാണ് നായിക. സരിതയുടെ കുടുംബവും ഈ ചിത്രത്തിലെ ഒരു സീനില്‍ എത്തുന്നുണ്ട്.
സൂരജ് കുമാരനാണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. വിനുരാജ്, ജേക്കബ് മാമ്മന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. വിവേക് രാജാണ് ഡയറക്ഷന്‍ ഒഫ് ഫോട്ടോഗ്രാഫിയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha