മോഹന്‍ലാലിന് അടൂരിന്റെ സിനിമയില്‍ അഭിനയിക്കണം
അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് മോഹന്‍ലാലിന്റെ വലിയ ആഗ്രഹമാണെന്ന് ഭാഗ്യലക്ഷ്മി. മോഹന്‍ലാലും ഭാഗ്യലക്ഷ്മയും ചേര്‍ന്ന് കഴക്കൂട്ടം കിന്‍ഫ്രയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അടൂരിനെ കാണാന്‍ ഭാഗ്യലക്ഷ്മി പോകുന്നത് അറിഞ്ഞാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. എന്നെ വെച്ച് ഒരു പടം ചെയ്യാന്‍ അടൂര്‍ സാറിനോട് പറയണമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
ഇന്ത്യയിലെ പത്ത് നടന്മാരെ എടുത്താല്‍ അതില്‍ ലാലുണ്ടാകും എന്നിട്ടും എത്രനിഷ്ക്കളങ്കമായാണ് അടൂരിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള ആഗ്രഹം പറഞ്ഞത്. ചില തുടക്കക്കാര്‍ ചാന്‍സ് ചോദിച്ച് യാചിക്കാറില്ലേ അതുപോലെ. സ്വന്തം മഹത്വം അറിയതെയാണോ ലാല്‍ സംസാരിക്കുന്നതെന്ന് ഓര്‍ത്തു പോയി അത് കേട്ടപ്പോള്‍. അതോ താനൊന്നുമല്ല എന്ന കൊച്ചുകുട്ടിയുടെ ഭാവമാണോ, എന്ത് തന്നെ ആയാലും മോഹന്‍ലാലിനെ വലിയ മനുഷ്യനാക്കുന്നത് ഇതൊക്കെയാണ്.
പിന്നീട് അടൂര്‍ മോഹന്‍ലാലിനെ വെച്ച് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ, നടക്കാതെ പോയി. എന്നാല്‍ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നെന്ന് സംവിധായകന് രഞ്ജിത്ത് പിന്നീട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha