ബുദ്ധ സന്യാസിമാര്‍ക്കൊപ്പം നില്ക്കുന്ന ചിത്രം അന്‍സിബ ഫേസ്ബുക്കില്‍ ഇട്ടതിനെ ആക്ഷേപിച്ച് മതമൗലികവാദികള്‍
ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് അന്‍സിബ ആക്രമിക്കപ്പെടുന്നത്. ബുദ്ധ സന്യാസിമാര്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് അന്‍സിബ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ തീവ്രനിലപാടുള്ളവര്‍ നടിയെ അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു. ദ്യശ്യം സിനിമയിലൂടെ പ്രശസ്തയായ അന്‍സിബയുടെ നിലപാടുകള്‍ എന്നും മതമൗലികവാദികള്‍ എതിര്‍ത്തിരുന്നു. അന്‍സിബയുടെ നിരവധി ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. തട്ടമിടാത്തതും മറ്റും അവര്‍ ചോദ്യം ചെയ്തിരുന്നു.
ഇപ്പോള്‍ മ്യാന്മറില് റോഹിങ്ക മുസ്ലീങ്ങളുടെ കൂട്ടക്കുരുതികള്‍ക്കു കാരണക്കാരായവര്‍ക്കൊപ്പം നിന്നുവെന്നു പറഞ്ഞാണ് അന്‍സിബയ്ക്കെതിരെ മുസ്ലിം നാമധാരികള്‍ വാളെടുക്കുന്നത്. \'ഐ ഹെയ്റ്റ് യു\' എന്നാണ് മിക്കയാളുകളും കമന്റ് ചെയ്തിരിക്കുന്നത്. അന്‍സിബ മുസ്ലീം അല്ലെന്നും ചില കമന്റുകളുണ്ട്. രക്തശുദ്ധിയില്ലാത്തതുകൊണ്ടാണ് അന്‍സിബ ഇങ്ങനെ ചെയ്തത് എന്നു തുടങ്ങി അന്‍സിബയുടെ മാതാപിതാക്കളുടെ സ്വഭാവശുദ്ധിവരെ ചോദ്യം ചെയ്യുന്നുണ്ട് കമന്റുകളില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha