പ്രേമം അടക്കം പുതിയ എല്ലാ ഹിന്ദി തമിഴ് ചിത്രങ്ങള്‍ യുട്യൂബില്‍

മലയാളത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പ്രേമം യുട്യൂബില്‍. ഒരിടവേളക്കുശേഷം ഇത്തരക്കാരെ തടയാനുള്ള പദ്ധതികള്‍ പോലീസ് മയപ്പെടുത്തിയതോടെ സിനിമകള്‍ സൈറ്റില്‍ ഇടുന്നവര്‍ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും മികച്ച ബോക്‌സോഫീസ് കലക്ഷനുമായി മുന്നേറുന്ന ചിത്രമായ പ്രേമത്തിന് ഇപ്പോഴും വന്‍ തിരക്കാണ്. അപ്പോളാണ് ഇത്തരം ഹീനപ്രവര്‍ത്തികള്‍. ഇത് സിനിമാ വ്യവസായത്തിന്റെ നട്ടെല്ല് ഒടിക്കുകയേ ഉള്ളൂ.
ഇന്നലെ രാവിലെ മുതലാണ് പ്രേമത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്. അതേസമയം വൈകുന്നേരത്തോടെ വിഷയം സിനിമയുടെ നിര്‍മ്മാതാക്കള്‍ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ വീഡിയോ എടുത്തു മാറ്റിയിട്ടുണ്ട്.
പ്രേമം മാത്രമല്ല, പുതിയ മലയാളം സിനിമകളായ ശ്യാമപ്രസാദിന്റെ ഇവിടെ, ഏതാനും ദിവസം മുമ്പ് പുറത്ത് ഇറങ്ങിയ സാമ്രാജ്യം 2, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നിവയും യൂട്യൂബില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. മലയാള സിനിമകള്‍ മാത്രമല്ല, പുതിയ ഹിന്ദി, തമിഴ് സിനിമകളും യഥേഷ്ഠം യുട്യുബില്‍ അപ്ലേഡ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha