Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരും കരുതിയത് പോലെ സത്താറും ജയഭാരതിയും വിവാഹമോചിതര്‍ ആയിരുന്നില്ല... ആ പ്രശ്നം ബന്ധം വഷളാക്കി:- ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സത്താറിന്റെ സഹോദരൻ: മലയാള സിനിമ ആഘോഷമാക്കിയ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹത്തിന് സംഭവിച്ചത് ഇതാണ്

13 AUGUST 2021 10:28 AM IST
മലയാളി വാര്‍ത്ത

മലയാള താരങ്ങള്‍ക്കിടയിലെ ആദ്യ ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു സത്താറിന്റെയും ജയഭാരതിയുടെയും. മലയാള സിനിമ ഒരു കാലത്ത് ആഘോഷമാക്കിയ വിവാഹം ചർച്ചയായത് സത്താറിന്റെ വിയോഗത്തെ തുടര്‍ന്നാണ്. അന്ന് പുറത്ത് വന്ന കഥകള്‍ മാത്രമല്ല സത്താറിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സത്താറിന്റെ സഹോദരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

മലയാള സിനിമയിലെ ആദ്യത്തെ ഇന്റര്‍കാസ്റ്റ് മ്യാരേജ് സത്താറിന്റെയും ജയഭാരതിയുടെയും ആണെന്ന് തോന്നുന്നതായിട്ടാണ് പറയുന്നത്. കോളിളക്കമാണോന്ന് ചോദിച്ചാല്‍ വീട്ടില്‍ ഉള്ളവര്‍ക്കൊന്നും അതിഷ്ടപ്പെട്ടിരുന്നില്ല. ആദ്യ കാലത്ത് സത്താര്‍ എന്നോട് ഭാരതിയെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ടോ പക്ഷേ, കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് ഞാനും സൂചിപ്പിച്ചു.

അങ്ങനെ പറഞ്ഞത് കൊണ്ട് പിന്നെ സത്താര്‍ എന്നോട് മിണ്ടിയിട്ടില്ല. ഒടുവില്‍ പത്രത്തില്‍ കൂടിയാണ് വാര്‍ത്ത അറിയുന്നത്. ഗുരുവായൂരില്‍ സത്താറിന്റെയും ഭാരതിയുടെയും ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് രജിസ്റ്റര്‍ മ്യാരേജ് നടക്കുന്നത്. ഞാന്‍ ഇഷ്ടക്കേട് പറഞ്ഞത് കൊണ്ട് പിന്നെ അതേ കുറിച്ച്‌ എന്നോട് പറഞ്ഞിട്ടില്ല.

കല്യാണം ഒക്കെ കഴിഞ്ഞതോടെ വിചാരിച്ചു, നമുക്ക് നമ്മുടെ സഹോദരന്‍ അല്ലേ വലുത്. അതുകൊണ്ട് സ്വീകരിക്കാമെന്ന് വിചാരിച്ചു. അങ്ങനെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തി. തറവാട്ടില്‍ വന്ന് ഇരുവരും അവിടെ താമസിച്ചിരുന്നു. ഒടുവില്‍ ഔദ്യോഗികമായി തന്നെ വിവാഹം ഞങ്ങള്‍ നടത്തി കൊടുത്തു. അന്നേരം ബാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ഉണ്ട്. അങ്ങനെയാണ് സത്താറിന്റെ കല്യാണം നടന്നതെന്ന് സഹോദരന്‍ പറയുന്നു. ഞങ്ങള്‍ സഹോദരങ്ങളെല്ലാം ചെന്നൈയില്‍ പോവുകയും ഭാരതിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്.

അവിടെ നല്ല സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. നല്ല അടുപ്പവും ഉണ്ടായിരുന്നു. നല്ലൊരു കുടുംബിനിയായിട്ടാണ് ഭാരതി അന്ന് പെരുമാറിയിരുന്നത്. ഞങ്ങളുടെ വീട്ടില്‍ വന്നാലും അങ്ങനെ തന്നെയായിരുന്നു. മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന കൃഷ് സത്തയുമായി കോണ്‍ടാക്‌ട് ഉണ്ട്. പ്രധാന അവസരങ്ങളിലൊക്കെ വിളിക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ലണ്ടനിലാണ്. സ്വന്തമായി ബിസിനസ് ചെയ്യുന്നു. അവന്‍ 2020 കല്യാണം കഴിച്ചിരുന്നു. അന്നേരം ഞങ്ങളെല്ലാവരും ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്.

സത്താറിന്റെ വേര്‍പാട് സമയത്ത് ജയഭാരതി അടുത്തുണ്ടായിരുന്നു. വാസ്തവത്തില്‍ അവര്‍ വിവാഹമോചിതര്‍ അല്ല. ജയഭാരതി ചെന്നൈയില്‍ തന്നെയും സത്താര്‍ ഇവിടെയുമാണ് താമസിച്ചത്. രണ്ടാളും രണ്ടിടങ്ങളിലാണ് താമസിച്ചതെങ്കിലും ഇടയ്ക്ക് ചെന്നൈയിലേക്ക് പോകുമായിരുന്നു. മാനസികമായി സത്താറിന് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും ഒരുമിച്ച്‌ താമസിക്കാനുള്ള ബുദ്ധിമുട്ട് കാരണം മാറി നില്‍ക്കുകയായിരുന്നു. ഡൈവേഴ്‌സ് ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല.

 

ചെറിയ ചെറിയ ഇഗോ പ്രശ്‌നങ്ങളാണ് അവര്‍ക്കിടയിലെ ബന്ധം വഷളാക്കിയതെന്ന് സത്താര്‍ തന്നെ പറഞ്ഞിട്ടുണ്ട്. മണ്ടത്തരമായി പോയെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറയും. ഒരു വാശിപുറത്തൊക്കെ ഉണ്ടായതാണെന്ന് സത്താര്‍ പറഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളായിരുന്നു പുള്ളിയുടെ വീക്കനെസ്. അത്രയും നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നവരായിരുന്നു ബലം. അങ്ങനെയാണ് അവരെ കൊണ്ട് നടന്നതും. അഹങ്കാരം തൊട്ട് തീണ്ടാത്ത ആളാണ്. നാട്ടുകാര്‍ക്ക് ആണെങ്കിലും സുഹൃത്തുക്കള്‍ക്ക് ആണെങ്കിലും എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു.

അത്രയും സിംപിളായി, ചിരിച്ചോണ്ട് പെരുമാറുന്ന നല്ല മനുഷ്യനാണ്. പാവപ്പെട്ടവനോ പണക്കാരനോ എന്നിങ്ങനെ യാതൊരു വ്യത്യാസവുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. സത്താർ ജയഭാരതി ബന്ധത്തിൽ ഒരു മകൻ ഉണ്ട്. പിന്നീട് ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയും, സത്താർ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (9 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (40 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends