Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

'ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്...' മണിച്ചേട്ടന്റെ ഓർമകളിൽ വിതുമ്പി സുബി!

06 NOVEMBER 2021 05:28 PM IST
മലയാളി വാര്‍ത്ത

മലയാളിപ്രേക്ഷകർക്ക് ഇന്നും എന്നും മായാത്ത ഒരു നോവാണ് കലാഭവൻ മണി. ഈ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മനസുകളിൽ മായാതെ തന്നെ നിൽക്കുകയാണ്. ഇന്നും ഏറെ വേദനയോടെയല്ലാതെ അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. കലാഭവൻ മണിയുടെ പാട്ടുകളും, അഭിമുഖങ്ങളും വേഷങ്ങളുമൊക്കെ കേള്‍ക്കുന്നവരേയും കാണുന്നവരേയും നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.

കലാഭവൻമണി ഓര്‍മ ആയിട്ട് വർഷം അഞ്ചു കഴിഞ്ഞെങ്കിലും നൊമ്പരങ്ങളോടെയാണ് പ്രിയപെട്ടവർ ഇന്നും മണിയെ ഓര്‍ക്കുന്നത്. അത്തരത്തിൽ വേദന നിറയുന്ന ഓർമകളാണ് നടി സുബി സുരേഷ് പങ്കിടുടുന്നത്.

സുബിയുടെ വാക്കുകളിലേക്ക്

മണിച്ചേട്ടന്റെ ഒപ്പമുള്ള ഓർമ്മകൾ എന്ന് പറഞ്ഞാൽ ഒരുപിടി അധികം ഉണ്ട്. .അദ്ദേഹത്തിനൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ആ ഒരു മനുഷ്യന്റെ മനുഷ്യത്വപരമായ കാര്യങ്ങൾ കാണാനും കേൾക്കാനും അനുഭവിക്കാനും ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ അദേഹത്തെ ആദ്യം കണ്ട കാര്യങ്ങൾ ആണ് ഓർമ്മയിൽ . അതായത് ചാലക്കുടിയിൽ വച്ചിട്ടാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

ചാലക്കുടിയിൽ വച്ച് കാണുന്നത് മണിചേട്ടൻ നടത്തുന്ന ഒരു പള്ളിപെരുന്നാളിൽ വച്ചിട്ടാണ്. മമ്മുക്ക മുതൽ ഒരുപാട് ഗെസ്റ്റുകൾ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. എനിക്കും ക്ഷണം കിട്ടിയിരുന്നു. ടിനി ടോം വഴിയാണ് ഞാൻ അതിലേക്ക് എത്തിയത്. അന്ന് എനിക്ക് കാർ ഒന്നും ഇല്ല, ടിനിയുടെ കൂടെ ആയിരുന്നു എത്തിയത്. ഇത്രയും വലിയ ഒരു പള്ളി പെരുന്നാൾ ഞാൻ എന്റെ ജീവിതത്തിൽ പോലും കണ്ടിട്ടില്ല. അത്രയും ബ്ലോക്കായിരുന്നു റോഡ് മുഴുവനും.



വരുന്ന കാറുകൾ ട്രാഫിക് പോലീസ് വന്നു നിയന്ത്രിച്ചു വിടുന്ന പോലെയാണ് നയിച്ച് വിട്ടുകൊണ്ടിരുന്നത്. വളരെ സാധാരണക്കാരനായി നിന്നാണ് ഇതെല്ലം ചെയ്യുന്നത്. സൈഡിലൊക്കെ ഓട്ടോറിക്ഷ നിർത്തി ഇട്ടിരിക്കുന്നത് കൊണ്ട് കാറുകൾക്ക് കണ്ടാന്നുപോകാൻ സാധുക്കുന്നില്ല. ഓട്ടോറിക്ഷാ നിർത്തി ഇട്ടിരിക്കുന്നതിന്റെ സൈഡിൽ പാടമാണ്. ഞാൻ നോക്കുമ്പോൾ രണ്ടുമൂന്നു ഓട്ടോറിക്ഷകൾ പാടത്തിലേക്ക് മറിച്ചു ഇട്ടുകൊണ്ടിരിക്കുകയാണ് മണിച്ചേട്ടൻ, എന്നിട്ട് എല്ലാവർക്കും വഴിയും ഒരുക്കി. എനിക്ക് തോനുന്നു മമ്മൂക്കയുടെ ഒപ്പം ഇരിക്കാൻ ഒരു അവസരം എനിക്ക് വന്നതും ആ പെരുന്നാളിൽ വച്ചിട്ടാണ് എന്ന്. കുറെ ആർട്ടിസ്റ്റുകൾ ഒക്കെയും ഉണ്ടായിരുന്നു.

ഈ ഓട്ടോ മറിച്ചിട്ടു എന്ന് പറയുമ്പോൾ നെഗറ്റീവ് ആയി ആരും കാണരുത്. പിറ്റേ ദിവസം തന്നെ പുതിയ ഓട്ടോകൾ വാങ്ങി കൊടുക്കുകയും ചെയ്തു. ആർക്കും ബുദ്ധിമുട്ട് ഉണ്ടകാതെ ഇരിക്കാൻ ചെയ്തതാണ്, എങ്കിലും എല്ലാവർക്കും ഓട്ടോകൾ വാങ്ങി നൽകുകയും ചെയ്തു. അത്രയും കരുണ ഉള്ള മനുഷ്യൻ ആണ് അദ്ദേഹം. അങ്ങനെ പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞു. മണിച്ചേട്ടനുമായി പിന്നെ വലിയ ഒരു കണക്ഷൻ ഒന്നും ഉണ്ടായില്ല. പിന്നെ നാദിർഷാ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അമേരിക്കൻ ട്രിപ്പിൽ മണിച്ചേട്ടനും ദിലീപ്, കാവ്യ, സലിം കുമാർ തുടങ്ങിയവർ ഒക്കെയും പങ്കെടുത്ത ഷോയിൽ ഞാനും ഉണ്ടായിരുന്നു.


ആ ഷോയിൽ ഒരു ഡാൻസ് ആണ് ഞാൻ ചെയ്തത്. അത് അൽപ്പം റിസ്‌ക്കുള്ളതാണ്. ഞാൻ സ്റ്റേജിൽ കയറിയപ്പോൾ മണിചേട്ടന് പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു. എത്രവട്ടം ഞാൻ സ്റ്റേജിൽ കയറിയോ അത്രയും നേരവും സ്റ്റേജിന്റെ സൈഡിൽ മണിചേട്ടന് അങ്ങനെ പ്രർത്ഥിച്ചു നിൽക്കും.

തിരികെ ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ, തോളിൽ തട്ടി നന്നായിരുന്നു എന്ന് അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു. എല്ലാവരും പറയുന്ന കേൾക്കാം അദ്ദേഹം ഒരു ഉരുക്കു മനുഷ്യൻ ആണെന്നോക്കെ, അത് ഒരിക്കലും അല്ല, ഒരു മുറിയിൽ ഒറ്റക്ക് കിടന്നുറങ്ങാത്ത ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. ധർമജന്റെയും ഷാജോണിന്റെയും ഇടക്ക് കിടന്നേ ഉറങ്ങുകയുള്ളായിരുന്നു അദ്ദേഹം.



എന്നെ കൂടുതൽ അദ്ദേഹം അറിയുന്നത് ആ ട്രിപ്പിൽ വച്ചായിരുന്നു. ആദ്യമൊന്നും അദ്ദേഹം എന്നോട് മിണ്ടില്ലായിരുന്നു. പുള്ളിക്കാരന് ഇഷ്ടം ഉള്ളവരോട് മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളായിരുന്നു, എന്നാൽ പിന്നീട് ഒരുപാട് കൂട്ടായി. ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. പ്രണയം ഉണ്ടോ എന്നൊക്കെയും തിരക്കി. അപ്പോൾ ഞാൻ ഇല്ലെന്ന മറുപടി പറയുന്നത് കേട്ടിട്ട് അദ്ദേഹം പറഞ്ഞു. വേണം നിനക്ക് ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കും ഒരു ജീവിതം വേണം എന്നൊക്കെയും പറഞ്ഞു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. നീ ഒരു നല്ല കല്യാണം കഴിക്കണം എന്നൊക്കെയും ഉപദേശിച്ചു.

 

നിന്റെ കല്യാണത്തിനു പത്തുപവൻ ഞാൻ നിനക്ക് തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു. ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല- കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ട് സുബി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (3 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (4 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (4 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (4 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (4 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (5 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (7 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (7 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (7 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (7 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (7 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (7 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (7 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (7 hours ago)

Malayali Vartha Recommends