Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ വിദ്യാഭ്യാസമില്ലാത്തതാണോ, വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ....അല്ല' മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍

06 NOVEMBER 2021 05:57 PM IST
മലയാളി വാര്‍ത്ത

മലയാളിപ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകര്‍ക്ക് ഏറെ പരചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവച്ചുകൊണ്ട് എത്താറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ 67-ാം ജന്മദിനാമായിരുന്നു. അമ്മയുടെ ജന്മദിനവും ഒപ്പം ദീപാവലിയും മക്കളും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.


ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കലിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടുള്ള മല്ലികയുടെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. 'സിദ്ധാര്‍ത്ഥന്‍ . ചേച്ചിയല്ല , ഈ വിനയവും ഗുരുത്വവും ഈശ്വരാനുഗ്രഹവുമാണ് സിദ്ദുവിനെ ഈ നിലയില്‍ എത്തിച്ചത്. ഞാനും എന്റെ സുകുവേട്ടനും അതിന് ഒരു നിമിത്തമായി എന്നു മാത്രം. ചേച്ചിക്കെന്നും സ്വന്തം കുടുംബം പോലെയാണ് സിദ്ദുവും സുമയും മക്കളും', എന്ന ക്യാപ്ഷനോടെയാണ് സിദ്ദു എഴുതിയ വാക്കുകള്‍ ആണ് മല്ലിക പങ്കുവച്ചിരിക്കുന്നത്.

സിദ്ദുവിന്റെ വാക്കുകള്‍ ഇങ്ങനെ;

ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരന്‍ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടില്‍ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്ബിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പര്‍സ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതൊക്കെ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് എനിക്കു തോന്നിയത് എന്ന് സിദ്ദു പറയുന്നു.

അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വകനല്‍കും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നില്‍ക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്ബോള്‍ ചെന്നാല്‍ ചോറ് തരും, തേക്കുമ്ബോള്‍ ചെന്നാല്‍ എണ്ണ തരും, കോടിയുടുക്കുമ്ബോള്‍ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.

ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ വിദ്യാഭ്യാസമില്ലാത്തതാണോ,വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം.

സിനിമയില്‍ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് എന്റെ വിശപ്പകറ്റാന്‍ 'അന്നമിട്ടകൈ'ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് പ്രിയപ്പെട്ടതാണ്.ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാള്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് തന്റെ മക്കള്‍ക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയും മല്ലിക സുകുമാരന്‍ എത്തിയിരുന്നു. പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ട്. സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച്‌ പൊറുതി വേണ്ട. കാണാന്‍ തോന്നുമ്ബോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.

ഭര്‍ത്താവ് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ മല്ലിക സുകുമാരന്‍. കൊച്ചിയില്‍ ഇപ്പോള്‍ സ്വന്തം ഫ്‌ളാറ്റിലാണ് താമസം. ഇരുമക്കളും കുടുംബവും മല്ലികയുടെ കൊച്ചിയിലെ ഫ്‌ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുളള കരകളിലായി ഉണ്ട്. ഇടയ്ക്ക് അതിഥിയായി മക്കളുടെ വീടുകളിലേക്ക് പോവാനാണ് നടി താല്‍പര്യപ്പെടുന്നത്.

 

വര്‍ഷങ്ങളായി സിനിമാ സീരിയല്‍ താരമായി മല്ലികാ സുകുമാരന്‍ അഭിനയ മേഖലയില്‍ സജീവമാണ്. നടി ഇതിനോടകം തന്നെ ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം തിളങ്ങിയിരുന്നു. നടിയുടെതായി ഒടുവില്‍ ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. അടുത്തിടെ മല്ലിക സുകുമാരന്‍ വീണ്ടും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends