Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

'ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി. ആഹാന, ദിയ, ഇഷാനി.. എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍. ഒടുവില്‍ സ്വന്തം വീടായ ‘സ്ത്രീയി’ലും ഒരു താരം പിറന്നു. സുന്ദരിയായ ഹാന്‍സിക...' ഭാര്യയുടെ ജന്മദിനത്തിൽ കൃഷ്ണ കുമാർ കുറിക്കുന്നു

07 NOVEMBER 2021 03:13 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്കേറെ സുപരിചിതമായ താര കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമെല്ലാം ഓരോ യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി ഇവർ പങ്കുവെക്കാറുണ്ട്.

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെ മൂന്നാമത്തെ മകൾ ഇഷാനിയുടെ പിറന്നാൾ ആഘോഷിച്ചത്. വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളുടെ പിറന്നാളിന് പിന്നാലെ ഭാര്യയുടെ പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാർ


ഇപ്പോഴിതാ തന്റെ പ്രിയതമയുടെ ജന്മദിനത്തെ കുറിച്ച് പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍ . തന്റെ വിജയങ്ങളുടെയും നേട്ടങ്ങളുടെയുമെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍. സ്ത്രീ എന്ന് പേരിട്ടിരിക്കുന്ന തന്റെ വീട്ടിലെ ഐശ്വര്യം സിന്ധുവാണെന്നാണ് നടന്‍ പറയുന്നത്. അതേ സമയം ഇരുവരുടെയും വിവാഹം നടന്നത് മുതലിങ്ങോട്ടുള്ള കാര്യങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണ കുമാര്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

‘സ്ത്രീ’യിലെ ഐശ്വര്യത്തിന് ഇന്ന് 50… സിന്ധുവും ഞാനും തമ്മില്‍ കാണാന്‍ തുടങ്ങിയത് 93 ല്‍ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുന്‍പ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ ‘കിങ് ഷൂസ്’, അവിടെ വെച്ചാണ് ആദ്യമായി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത്. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും.. അന്ന് സിന്ധു സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെയും ഞാന്‍ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും. ജാതിയും വ്യത്യസ്തം.. പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു.


ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി. ആഹാന, ദിയ, ഇഷാനി.. എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍. ഒടുവില്‍ സ്വന്തം വീടായ ‘സ്ത്രീയി’ലും ഒരു താരം പിറന്നു. സുന്ദരിയായ ഹാന്‍സിക. എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളര്‍ത്താന്‍ വലിയ ഇഷ്ടമാണ്. സ്‌കൂള്‍, ട്യൂഷന്‍, ഡാന്‍സ് ക്ലാസ്സ് എല്ലായിടത്തും കൂടെ കാണും. സ്ത്രീകള്‍ ആണ് നല്ല മാനേജര്‍സ്. അതേ അവര്‍ ആണുങ്ങളെക്കാള്‍ കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം..

അനുഭവം.. ഞാന്‍ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്. ഇതൊക്കെ പറയുമ്പോള്‍ തോന്നും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം മാത്രമേ ഉള്ളു എന്ന്. അല്ല.. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്. വലിയ പ്രശ്‌നങ്ങള്‍ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാല്‍ നിസ്സാര കാര്യങ്ങളില്‍ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോര്‍ത്താല്‍ ഇതെല്ലാം കൂടി ചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നത്.

94 ലില്‍ കല്യാണം കഴിക്കുമ്പോള്‍ സിന്ധുവിനു 22 കഴിഞ്ഞു. എനിക്ക് 26. വിവാഹ ജീവിതം 27-ാം വര്‍ഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാള്‍ കാലം ഭര്‍ത്താവിന്റെയും കുട്ടികളുടേയും കൂടെ. 2021 ല്‍ നിന്നും പുറകോട്ടു നോക്കുമ്പോള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ നേട്ടങ്ങളും, ഉയര്‍ച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നില്‍ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തില്‍ വന്നിട്ട് 50 വര്‍ഷം.

 

 

സിന്ധുവിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, കൂടെ പഠിച്ചവര്‍, സ്‌നേഹിതര്‍, മക്കള്‍ എല്ലാവരും സിന്ധുവിനാല്‍ സന്തുഷ്ടരാണ്. ഞാനും. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ‘സ്ത്രീ’യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. കൃഷ്ണകുമാര്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (12 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (18 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (27 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (44 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends