Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുടുംബവിളക്കിൽ നിന്നും ആതിര പിന്മാറുന്നോ?? ആരാധകർക്കുള്ള മറുപടിയുമായി താരം; അമൃത പിന്മാറാനുള യഥാർത്ഥ കാരണം ഇത്!! പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി താരങ്ങൾ...

12 NOVEMBER 2021 06:17 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. അതുകൊണ്ട് തന്നെ സീരിയലിലെ ഓരോ കഥാപാത്രത്തിനും നിരവധി ആരാധകരുമുണ്ട്. ഈ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. ഡോക്ടര്‍ അനനന്യയെന്ന കഥാപാത്രമായാണ് ആതിര സീരിയലിൽ എത്തുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആതിരയെയും അനന്യയേയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനന്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹ ജീവിതം ഒരു വര്‍ഷത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും പേരന്റ്ഹുഡിലേക്ക് കടന്നതിനെക്കുറിച്ചും താരം കഴിഞ്ഞദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.

വിവാഹവാർഷിക ദിനത്തിലാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ആതിരയ്ക്കും ഭർത്താവിനും ആശംസയുമായി നിരവധി ആരാധകർ രംഗത്ത് എത്തിയതുമായിരുന്നു. ഇപ്പോഴിതാ, ആതിരയെ കാണാൻ അടുത്ത സുഹൃത്തായ അമൃത എത്തിയിരിക്കുകയാണ്.

മധുര പലഹാരങ്ങളും കൊണ്ടായിരുന്നു അമൃതയുടെ വരവ്. പ്രതീക്ഷിക്കാതെയായിരുന്നു ആതിരയെ കാണാൻ എത്തിയത്. ഇതിനെ തുടർന്നുള്ള വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഇരുവരും തങ്ങളുടെ വിശേഷങ്ങളും അമൃതയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

ആതിരയ്ക്ക് ജനിക്കുന്നത് മകനാണെന്നും തന്റെ മകളെയായിരിക്കും അവന്‍ വിവാഹം ചെയ്യുന്നതെന്നുമാണ് അമൃതയുടെ കണ്ടെത്തൽ. തുടക്കത്തില്‍ ആതിരയ്ക്ക് നല്ല ക്ഷീണമായിരുന്നു. അന്നൊക്കെ താന്‍ കൂടെത്തന്നെയുണ്ടാവുമായിരുനെന്നും താരം പറഞ്ഞു.

കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ചും ആതിര വീഡിയോയിലൂടെ പറയുന്നുണ്ട്. തന്റെ പുതിയ വിശേഷം പങ്കുവെച്ചതിന് പിന്നാലെ തന്നെ താൻ കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നുയെന്ന് പ്രചരിച്ചിരുന്നു. അതൊന്നും ശരിയല്ല.

താൻ ഒരു സന്തോഷകരമായ വിവരമാണ് പുറത്ത് വിട്ടത്. എന്നാൽ അത് സങ്കടമാണെന്ന തരത്തിലായിരുന്നു ചിലരൊക്കെ വ്യാഖ്യാനിച്ചത്. സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. പറ്റുന്ന സമയം വരെ പോവുമെന്നും ആതിര പറയുന്നു.

കൂടാതെ അമൃത സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ചും ആതിര പറയുന്നു. താരം പിൻമാറിയിട്ട് മാസങ്ങൾ ആയി എങ്കിലും ഇപ്പോഴാണ് യഥാർത്ഥ കാരണം വെളിപ്പെടുത്തുന്നത്. ആതിരയായിരുന്നു ആ സസ്പെൻസ് പൊളിച്ചത്.

സീകേരളത്തിൽ ആരംഭിക്കാൻ പോവുന്ന ഒരു പുതിയ പരിപാടിയ്ക്ക് വേണ്ടിയാണ് ഇവൾ സീരിയലിൽ നിന്ന് മാറിയത്. അതേക്കുറിച്ച് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല, ഇതാദ്യമായാണ് പറയുന്നതെന്നായിരുന്നു അമൃത വീഡിയോയിൽ പറയുന്നുണ്ട്.

കുഞ്ഞുവാവയുടെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും അറിഞ്ഞു. ചുമ്മാ വന്നിട്ട് ഒരു വീഡിയോ എടുത്ത് പോകാമെന്ന് കരുതിയാണ് വന്നതെന്നും അമൃത പറയുന്നുണ്ട്. കൂടാതെ കുഞ്ഞു വാവ ജനിച്ചതിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച് അഭിനയിക്കുമെന്ന് ആതിരയും പറയുന്നു.

രാജീവിന് സഹോദരനുണ്ടായിരുന്നുവെങ്കില്‍ താന്‍ ഇവിടെ എങ്ങനെയെങ്കിലും കയറിയേനെയെന്നും അമൃത വീഡിയോയിലൂടെ രസകരമായി പറയുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മികച്ച കമന്റുകളാണ് ഇരുവർക്കും ലഭിക്കുന്നത്. ആതിരയ്ക്കും അമൃതയ്ക്കും എല്ലാവിധത്തിലുളള ആശംസകളാണ് പ്രേക്ഷകർ നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends