നടന് ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു
നടന് ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കല്‍ ചെമ്പന്‍ ജോസ് അന്തരിച്ചു. സംസ്കാരം നവംബര്‍ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയില്‍ വച്ച് നടക്കും. ആന്നിസ് ആണ് ഭാര്യ. ചെമ്പന്‍ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ് എന്നിവർ മക്കളാണ്.
2010-ൽ നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തെത്തുന്നത്. ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
2017ൽ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്തും ചുവടുവച്ചു. 2018ൽ ഗോലിസോഡ 2വിലൂടെ തമിഴിലും അഭിനയത്തിൽ അരങ്ങേറ്റം നടത്തി. 'ഈമയൗ' എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്ഐയില്‍ മികച്ച നടനുള്ള പുരസ്കാരവും ചെമ്പൻ വിനോദ് ജോസിന് ലഭിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha