Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട ദുൽഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോൾ ഞങ്ങളുടെ പേരിൽ ഇല്ലാത്ത വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. വളരെയധികം സങ്കടമുണ്ട്. ഇതാരും വിശ്വസിക്കരുത്....’ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിൽ മനംനൊന്ത് തിയറ്റർ ഉടമ

16 NOVEMBER 2021 11:21 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങൾക്ക് പിന്നാലെ തീയേറ്റർ ഉടമകൾക്ക് വീണുകിട്ടിയ ഭാഗ്യമാണ് ‘കുറുപ്പ്’ സിനിമ. എന്നാൽ ഇപ്പോഴിതാ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ പേരിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിൽ മനംനൊന്ത് തിയറ്റർ ഉടമ രംഗത്ത് എത്തിയിരിക്കുകയാണ്. തൃശൂർ ഗിരിജാ തിയറ്ററിന്റെ ഉടമ ഡോക്ടർ ഗിരിജയാണ് തങ്ങളുടെ പേരിൽ ചിലർ സംഘടിതമായി വ്യാജപ്രചാരണങ്ങൾ നടത്തുന്നു എന്ന പരാതിയുമായി എത്തിയിരിക്കുന്നത്.

‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഡോക്ടർ ഗിരിജ പറയുന്നു. ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നും ഡോക്ടർ ഗിരിജ അഭ്യർഥിക്കുകയുണ്ടായി.

‘ഒരു ബിഗ് ബജറ്റ്‌ സിനിമ എല്ലാ തിയറ്ററുകളിലും റിലീസ് ചെയ്യുമ്പോൾ രണ്ടാം വാരം മുതൽ അത് ഏതെല്ലാം തിയറ്ററുകളിൽ തുടർന്ന് കളിക്കണമെന്ന് മുൻകൂട്ടി ധാരണയുണ്ടാകും. അത് പ്രകാരമാണ് കമ്പനിയുമായി ഞങ്ങൾ തുടർന്നുള്ള സിനിമകൾ ചാർട്ട് ചെയ്യുന്നത്. ഇവിടെ ദുൽഖർ സൽമാനുമായോ വിതരണക്കമ്പനിയായ വേഫെറർ ഫിലിംസുമായോ ഞങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. തുടർന്നും ദുൽഖറിന്റെ സിനിമകൾ ഞങ്ങൾ റിലീസ് ചെയ്യുന്നതാണ്. ദയവുചെയ്ത് ഞങ്ങളുടെ പ്രേക്ഷകരും ദുൽഖറിന്റെ ആരാധകരും ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഇത്തരം വ്യാജവാർത്തകൾ ഞങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതിൽ വളരെയധികം സങ്കടമുണ്ട്. ഈ അടുത്ത കാലത്ത് കോവിഡ് കാരണം തിയറ്റർ അടച്ചു എന്നൊരു വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇപ്പോൾ ഞങ്ങളുടെ പ്രിയപ്പെട്ട ദുൽഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോൾ ഞങ്ങളുടെ പേരിൽ ഇല്ലാത്ത വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. വളരെയധികം സങ്കടമുണ്ട്. ഇതാരും വിശ്വസിക്കരുത്.’–എന് ഡോ.ഗിരിജ പറഞ്ഞു.

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും, വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം ‘കുറുപ്പ്’ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നുമായിരുന്നു പോസ്റ്റുകൾ പുറത്തുവന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends