Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയറിയാതെ കഥയിലെ ലോജിക്കില്ലായ്മ എന്ന ആ സംശയം മാറി; അമ്പാടിയെ തറപറ്റിക്കാൻ സച്ചി രംഗത്തേക്ക് ; അലീന ടീച്ചറെ മനസിലാക്കാത്ത അമ്പാടിയ്ക്ക് ഇത് കണ്ടക ശനി; ത്രില്ലിംഗ് എപ്പിസോഡുകളുമായി അമ്മയറിയാതെ പരമ്പര!

02 DECEMBER 2021 05:34 PM IST
മലയാളി വാര്‍ത്ത

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരെ ഇത്രയധികം ത്രില്ലടിപ്പിച്ചിട്ടുള്ള പരമ്പര, അമ്മായി 'അമ്മ പോരും കണ്ണീർ അടുക്കള ജീവിതവും മാത്രമല്ല, കുത്തും കൊലപാതകവും രാഷ്ട്രീയവും എല്ലാം കുടുംബത്തിന്റെ ഭാഗമാണെന്ന് കാണിച്ചു തന്നെ പരമ്പര അതൊക്കെയാണ് 'അമ്മ അറിയാതെ പരമ്പരയെ കുറിച്ച് പ്രേക്ഷകർ പറയാറുള്ളത്. അല്ലറ ചില്ലറ പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ നല്ല കഥയും അതുപോലെ നല്ല ഒരു എഴുത്തുകാരനുമാണ് അമ്മയറിയാതെ പരമ്പരയുടെ ബലം.

വളരെ പവർഫുൾ ആയ ഡയലോകുകൾ കേൾക്കാൻ അമ്മയറിയാതെ പാരമ്പരയിലേക്ക് വന്നാൽ മതി., എന്നാൽ, കഴിഞ്ഞ ദിവസത്തെ പ്രൊമോ വന്നപ്പോൾ പ്രേക്ഷകരുടെ ഒരു വലിയ പരാതി ഉണ്ടായിരുന്നു. കഥയുടെ സസ്പെൻസ് പറയാൻ പാടില്ല എന്നുള്ളതുകൊണ്ട് അധികം ചർച്ചകൾ ചെയ്തു കണ്ടില്ല.

ഗജനിയുടെ രക്ഷപെടൽ അത് ഇന്നലെ കണ്ടതിനു ശേഷം ലോജിക് ഇല്ല എന്ന് ആർക്കെങ്കിലും തോന്നിയോ? പൂർണ്ണമായി സപ്പോർട്ട് ചെയ്യുകയല്ല , എങ്കിലും ഗജനി രക്ഷപെടുന്ന രംഗങ്ങൾ എല്ലാം ഡീറ്റൈൽഡ് ആയി തന്നെ ഇന്നലത്തെ എപ്പിസോഡിൽ കാണിച്ചു. അവസാനം കാറിൽ കയറുന്ന സീൻ വന്നപ്പോഴും ആ വേദന കൊണ്ട് പുളയുന്ന ഗജനിയെ കാണിക്കുന്നുണ്ട്. ആ സീനിൽ ആ അഭിനയത്തിൽ ഗജനി പൊളിച്ചു... എല്ലാത്തിനുമുള്ള മറുപടി അതിൽ ഉണ്ടായിരുന്നു.

അതുകഴിഞ്ഞുള്ള തൊട്ടടുത്ത സീൻ ശരിക്കും ഇതെന്താ, സിനിമാ പാട്ടോ... ചാനെൽ മാറിപ്പോയോ... പരസ്യമായോ എന്നൊക്കെ നിങ്ങൾ ചിന്തിച്ചു കാണും. പക്ഷെ അത് അതൊന്നുമല്ല... ആ മൂർത്തി അവിടെ പാട്ടും കേട്ട് ആസ്വദിച്ചിരിക്കുകയായിരുന്നു.

അവിടേക്കാണ് സച്ചി ഗജനി ചാടിപ്പോയി എന്നും പറഞ്ഞ് കയറി വന്നത്. ആ സംസാരം കഴിഞ്ഞിട്ട് മൂർത്തി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്... " ജിതേന്ദ്രനെ പോലും പേടിക്കാതെ അലീന റീന ഡോക്ടറുടെ വീട്ടിൽ കയറിയില്ലേ? എന്നിട്ട് കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചില്ലേ? ശരിക്കും ജിതേന്ദ്രനേക്കാൾ ഇരട്ട ചങ്കാണ് അവൾക്ക്. ഈ ഡയലോഗ് അലീന ഫാൻസുകാർക്ക് വേണ്ടി തന്നെയാണ്.

അപ്പോൾ സച്ചി പറയുന്നുണ്ട് , ജീവിതത്തിൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത അവസ്ഥ വരുമ്പോൾ ആർക്കും ധൈര്യം കൂടും... " ഇത് പറഞ്ഞിട്ട് മൂർത്തിയോട് ഒരു ചോദ്യം കൂടി സച്ചി ചോദിച്ചില്ലേ? നിനക്ക് ഇപ്പോൾ ഭയമുണ്ടോ ? എന്ന്...

കഴിഞ്ഞ എപ്പിസോഡിൽ തന്നെ മൂർത്തി പറയുന്നുണ്ട്... പോലീസ് ഏതു നിമിഷവും അറസ്റ്റ് ചെയ്യാൻ വരുമെന്ന ടെൻഷനിലായിരുന്നു ഞാൻ!! എന്ന്... അതിനു ഒരു കമന്റ് അമ്മയറിയാതെ പ്രൊമോയ്ക്ക് താഴെ വന്നിരുന്നു.

 

 

 

അത് വായിച്ചപ്പോൾ എനിക്കും ചിരി വന്നു..." മൂർത്തി മാമൻ ഇത് പറയുന്നത് കേട്ടിട്ട് സച്ചി..." ഉവ്വ വിശ്വസിച്ചു എന്നിട്ടാണല്ലേ.... മൂർത്തി മാമൻ പാട്ട് കേട്ടുകൊണ്ട് താളം പിടിച്ചിരിക്കണേ....
ഇത്രയും ടെൻഷനടിച്ചിരിക്കണ ആളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..
എന്ത് ടെൻഷൻ വന്നാലും ഇതുപോലെ സന്തോഷിച്ചിരിക്കാൻ പറ്റുന്നത് ഒരു കഴിവു തന്നെയാ മൂർത്തി മാമാ..... എന്നിട്ട് അതിന്റെ മീതെ തള്ളാനും പറ്റുന്ന മൂർത്തി മാമൻ....
മൂർത്തി മാമൻ റോക്സ് .. കൂടെ ടിന്റുമോൻ ജോക്സ് എന്നും കൂടി പറയണം...

അപ്പോഴേ ഇന്നലത്തെ എപ്പിസോഡ് ഹാങ്ങ് ഓവർ കഴിഞ്ഞെങ്കിൽ ഇനി വേഗം പുത്തൻ എപ്പിസോഡ് കാണാൻ റെഡി ആയിക്കോ... അതിൽ വിപർണ്ണ പുരാണം നമുക്കൊന്ന് മാറ്റിവെക്കാം. അത് സീരിയലിൽ തന്നെ കണ്ട് വെറുത്തുപോയി . പകരം അമ്പാടിയെ ഒതുക്കാൻ സച്ചി ഏർപ്പാട് ചെയ്യുന്ന പുത്തൻ അവതാരം. അത് മറ്റാരുമല്ല, "പണ്ട് പണ്ട് പണ്ട് ... ദീപ്തി IPS ന്റെ ട്രെയിനിംഗ് Camp ൽ ഉണ്ടായിരുന്ന സാറാണ്. ആ ക്യാമ്പിൽ തന്നെയാണ് അപ്പോൾ അമ്പാടി ചേട്ടനും ഉള്ളത് എന്ന് മനസിലായില്ലേ..?

 

അതുപോലെ അലീന പറയുന്ന കുറച്ചു മാസ് ഡയലോഗുകൾ ഉണ്ട്...ഗജനിയുടെ കളരിയായ ബോംബെ അല്ല കേരളമെന്ന് അവന് മനസിലായല്ലോ?.... ഇവിടത്തെ പെണ്ണുങ്ങൾക്ക്‌ പോലും അവനെ പേടി ഇല്ലന്നും അവനു മനസിലായിക്കാണണം... അതാണ് അലീന പീറ്റർ.


അലീന പീറ്ററെ കുറിച്ച് പറയുമ്പോൾ പീറ്റർ പപ്പാ എവിടെ? എന്ന ചോദ്യം ഉയരുന്നുണ്ട് . ഇതുവരെ മകളെ കാണാൻ പപ്പാ വന്നില്ലല്ലോ? വന്നോ? ഉറപ്പായും വന്നിട്ടില്ലല്ലോ? ഇനി ചിലപ്പോൾ അവിടെ കോറിന്റൈൻ സീൻ വല്ലതും കാണും അതാകും പീറ്റർ പപ്പയ്ക്ക് വരാൻ സാധിക്കാത്തത്. പിന്നെ അമ്പാടിയുടെ കാര്യം ഓർക്കുമ്പോഴാണ് ഒരു വിഷമം. അലീനയെ കുറിച്ച് ഇതുവരെ ഒന്നും അറിഞ്ഞിട്ടുമില്ല... ദേ ഇപ്പോൾ അടുത്ത പണി കിട്ടാനും പോകുന്നു... അമ്പാടിയെ വീഴ്തിയ പോലീസ് കാരന്റെ മുഖം കണ്ടപ്പോൾ ആ ശരവണൻ പോലീസിന്റെ ഒരു ചായ കാച്ചൽ തോന്നിയോ.. ?. അതെ ശരവണൻ സെക്കന്റ് ആണ് പുതിയ പോലീസുമാമൻ... ഏതായാലും അമ്മയായറിയാതെയിൽ ഒരുപാട് കാര്യങ്ങൾ മിസ്സിംഗ് ആണ്. മഹാ എപ്പിസോഡ് കഴിഞ്ഞിട്ട് തണുത്ത മട്ടാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends