Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...


ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..

എന്റെ അടുത്ത് കുറേ പേര്‍ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട്; അവരോട് വളരെ സ്‌നേഹത്തോടെ തന്നെ ഞാന്‍ നിരസിച്ചിട്ടുമുണ്ട്; പ്രണയത്തിന്റെ കാര്യത്തില്‍ അത്രയും നല്ല എക്‌സീപിരിയന്‍സ് അല്ല എനിക്ക് ഉണ്ടായിട്ടുള്ളത്; മണിക്കുട്ടൻ പ്രണയിക്കാത്തത് ഇത് കൊണ്ടോ?

05 DECEMBER 2021 12:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം മൂന്നാം പതിപ്പിൽ ടൈറ്റില്‍ വിന്നറായ മണിക്കുട്ടന്‍ ഇന്നും നേരിടുന്ന ചോദ്യം വിവാഹമാണ്. കാരണം ബിഗ് ബോസ് ഷോയിലേക്ക് വന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ പറഞ്ഞതും വിവാഹം കഴിക്കാൻ ആണെന്നാണ്. എന്നാൽ ഷോയ്ക്കുള്ളിൽ അത്ര നല്ല അനുഭവമല്ല പ്രണയവുമായി ബന്ധപ്പെട്ട് മണിക്കുട്ടന് അഭിമുഖീകരിക്കേണ്ടി വന്നത്. ഷോ അവസാനിച്ചപ്പോഴും മണിക്കുട്ടൻ നിരവധി ആരോപണങ്ങൾക്കിടയിൽ പെടുകയായിരുന്നു. സഹ മത്സരാർത്ഥിയ്ക്ക് തോന്നിയ പ്രണയം മണിക്കുട്ടനെ വാർത്താ കോളങ്ങളിൽ സ്ഥിര സാന്നിധ്യമാക്കി. എന്നാൽ ഗോസിപ്പുകൾ പലതും വ്യാജമാണെന്ന് ആരാധകർക്ക് തന്നെ അറിയാമായിരുന്നു.

എന്നാൽ, ഇപ്പോൾ മണിക്കുട്ടൻ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിലും മണിക്കുട്ടന് ബിഗ് ബോസ് അനുഭവങ്ങൾ പറയേണ്ടി വന്നു.

'പതിനഞ്ച് വര്‍ഷമായി സിനിമയില്‍ പൊരുതി നില്‍ക്കുകയാണ്. അതിലും വലിയ സംഘട്ടനം ഒന്നും ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് മണിക്കുട്ടൻ ബിഗ് ബോസിലേക്ക് കടന്നത് . ലാലേട്ടന്റെ കൂടെ നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുത്ത പിന്തുണ മാത്രമേ എനിക്കും തന്നിട്ടുള്ളു. അല്ലാതെ ഞാനൊരു നടനാണെന്ന പരിഗണന ഒന്നും ഇല്ലായിരുന്നു. ഞാന്‍ തെറ്റ് ചെയ്താല്‍ എന്നെ വഴക്ക് പറയും. ഞാന്‍ ചെയ്തത് ശരിയാണെങ്കില്‍ കൊള്ളാം എന്നും പറയും. സിസിഎല്ലിന്റെ ക്യാപ്റ്റന്‍ ലാലേട്ടനായിരുന്നു. സിനിമ ചെയ്യുന്നതിനെക്കാളും കൂടുതല്‍ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ അങ്ങനൊരു അവസരം ലഭിച്ചിരുന്നു.

അമ്മ ഷോ യിലൂടെയും ലാലേട്ടനുമായി ഇടപഴകാനുള്ള അവസരം കിട്ടിയിട്ടുണ്ട്. മമ്മൂട്ടി സാറുമായി അങ്ങനെയുള്ള അവസരങ്ങള്‍ കുറവായിരുന്നു. രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരും നമുക്ക് പഠിക്കാനുള്ള യൂണിവേഴ്‌സിറ്റി പോലയൊണ്.

 

ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല ക്യാമറയ്ക്ക് പുറകില്‍ സെറ്റിലൊക്കെ അവര് മറ്റുള്ളവരുമായി ഇടപഴകുന്നതും രീതികളുമൊക്കെ പഠിക്കാനുള്ളതാണ്. സിനിമയെ നമ്മള്‍ സ്‌നേഹിച്ചാല്‍ ഒരുപാട് ഭാഗ്യം സിനിമ നമുക്ക് തരും. കിട്ടുന്ന ഓരോ അവസരങ്ങളും ബഹുമാനത്തോട് കൂടി തന്നെ നമ്മള്‍ കൊണ്ട് പോകണം. എങ്കില്‍ മാത്രമേ നമ്മളിലെ നടനും മനുഷ്യനും കലാകാരനെയുമൊക്കെ കൊണ്ട് പോകാന്‍ സാധിക്കുകയുള്ളു. ഇതൊക്കെ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പഠിച്ചെടുത്തതാണ്.

ബിഗ് ബോസിനെ കുറിച്ച് പറയുകയാണെങ്കില്‍ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തി കഴിഞ്ഞിട്ട് ആളുകളുടെ വെറുപ്പ് സമ്പാദിക്കാതെ ഇരിക്കുക എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ഒരോ ദിവസവും എങ്ങനെ അവിടെ നിന്ന് പോകും എന്ന് മാത്രമേ കരുതിയിട്ടുള്ളു. 96 ദിവസത്തിന് ശേഷമാണ് ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുന്നത്.

പക്ഷേ പുറത്ത് വന്നതിന് ശേഷം ഒരാഴ്ചത്തെ വോട്ടിങ് ആയിരുന്നു. ആ സമയത്ത് ഈ സീസണില്‍ ഉണ്ടായിരുന്ന മത്സരാര്‍ഥികളും മറ്റ് താരങ്ങളുമൊക്കെ അവര്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി വന്നു. അവരുടെ പ്രിയ മത്സരാര്‍ഥിയെ കുറിച്ച് പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഞാന്‍ അതിന് അര്‍ഹനല്ല എന്ന് പറഞ്ഞത് ഏറെ വേദനിപ്പിച്ചു. അത് എന്റെ സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വേദന നല്‍കിയത്. മറ്റൊരു മത്സരാര്‍ഥിക്കും അങ്ങനൊരു അവസരം വന്നിട്ടില്ല.

എന്റെ അടുത്ത് കുറേ പേര്‍ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവരോട് വളരെ സ്‌നേഹത്തോടെ തന്നെ ഞാന്‍ നിരസിച്ചിട്ടുമുണ്ട്. കാരണം അവരോട് എനിക്ക് ഒന്നും തോന്നാത്തത് കൊണ്ടാണ്. എനിക്കങ്ങോട്ട് തോന്നി പറഞ്ഞവരൊക്കെ അതിനെക്കാളും മോശമായി നിരസിച്ചിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ അത്രയും നല്ല എക്‌സീപിരിയന്‍സ് അല്ല എനിക്ക് ഉണ്ടായിട്ടുള്ളത്. നമുക്ക് പറഞ്ഞിട്ടുള്ള ആളെ ഞാന്‍ നോക്കുകയാണ്. നമ്മുടെ പ്രൊഫഷനെ കുറിച്ചും കുടുംബത്തെ കുറിച്ചും അറിയുന്ന ആളായിരിക്കണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയം... ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.17 നായിരുന്നു വിക്ഷേപണം.  (12 minutes ago)

സമരം ചെയ്ത് ഡോക്ടറെ കസ്റ്റഡിയിലെടുത്തു... കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പിജി ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തുനിന്ന് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി, ഒടുവിൽ ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ  (17 minutes ago)

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ദീർഘിപ്പിച്ചു....  (23 minutes ago)

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പുതിയ പദ്ധതി   (34 minutes ago)

മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി... ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ! മുൻപ് ജോലി ചെയ്ത ആശുപത്രികളിലും മോശം പെരുമാറ്റത്തിന് പരാതി; ജീവനക്കാരിയുടെ പരാതിയിൽ താക്കീത് നൽകിയ ചരിത്രം,  (43 minutes ago)

മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബർ യാസീൻ മുഹമ്മദ് റിയാദിൽ നിര്യാതനായി  (44 minutes ago)

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി  (49 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം‌  (1 hour ago)

  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം... സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത...  (1 hour ago)

ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാർ... അമേരിക്കയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവൻ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ താത്കാലികമായി നിർത്തിവച്ചു  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

41 ദിവസം നീളുന്ന മണ്ഡലകാല തീർഥാടനത്തിനായി തിങ്കളാഴ്ച ശബരിമലയിൽ നട തുറക്കും...  (1 hour ago)

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്.. തീർത്ഥാടകർക്കായി എൽ.ഐ.സിയുമായി സഹകരിച്ച് ഇൻഷുറൻസ് പരിരക്ഷ  (2 hours ago)

അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം... നിരവധിപേർക്ക് പരുക്ക്  (2 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (9 hours ago)

Malayali Vartha Recommends