Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അളവെടുത്തത് വീഡിയോ കോളിലൂടെ!! 45 ദിവസം കൊണ്ട് പത്ത് തൊഴിലാളികൾ ചേർന്ന് തുന്നിയ അർച്ചന സുശീലന്റെ വിവാഹ വസ്ത്രത്തെ കുറിച്ചറിയാം....

09 DECEMBER 2021 06:52 PM IST
മലയാളി വാര്‍ത്ത

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ഇടവേളയെടുത്തത്. പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് താരം. വിവാഹശേഷമുള്ള അര്‍ച്ചനയുടെ പോസ്റ്റും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ആനു നോബിയായിരുന്നു അര്‍ച്ചനയ്ക്കായി ലെഹങ്ക ഒരുക്കിയത്.

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനു നോബി അര്‍ച്ചനയ്ക്കായൊരുക്കിയ ലെഹങ്കയെക്കുറിച്ച് വാചാലയായത്.പ്രവീണ്‍ നായരും അര്‍ച്ചനയും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു.

അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. അര്‍ച്ചനയ്ക്കും പ്രവീണിനും ആശംസ അറിയിച്ച് പ്രിയപ്പെട്ടവരെത്തിയിരുന്നു. പ്രവീണിനെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ സന്തുഷ്ടവതിയാണ് താനെന്നും അര്‍ച്ചന കുറിച്ചിരുന്നു. ആനു നോബിയാണ് തനിക്ക് വെഡ്ഡിങ് ലെഹങ്ക ഡിസൈന്‍ ചെയ്തതെന്നും അര്‍ച്ചന പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

അര്‍ച്ചനയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഡിസൈനറായ ആനു നോബി. പേള്‍ പീച്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു അര്‍ച്ചനയ്ക്കായി ആനു ഒരുക്കിയത്.

അര്‍ച്ചന അമേരിക്കയിലായതിനാല്‍ ഓണ്‍ലൈനിലൂടെയായിരുന്നു അളവെടുക്കലും ഡിസൈനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നത്. സ്‌കിന്‍ കളറിനോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണം ലെഹങ്കയിലെ കളര്‍ എന്നായിരുന്നു അര്‍ച്ചന ആനുവിനോട് പറഞ്ഞത്.

അധികം വര്‍ക്കുകളൊന്നുമില്ലാതെ സിംപിളായിരിക്കണം എന്ന് പറഞ്ഞതിനാല്‍ എംബ്രോയിഡറിക്ക് പ്രാധാന്യം നല്‍കുകയായിരുന്നു ആനു. അര്‍ച്ചന അമേരിക്കയിലായതിനാല്‍ സമയം പ്രശ്‌നമായിരുന്നു.

ഡിസൈന്‍ തയ്യാറാക്കി അയച്ചുകൊടുത്തതിന് ശേഷം വീഡിയോ കോളിലൂടെയായാണ് അളവെടുത്തത്. അര്‍ച്ചനയുമായി കാലങ്ങളായി സൗഹൃദമുണ്ടെങ്കിലും ഇതാദ്യമായാണ് വസ്ത്രം ഒരുക്കിയതെന്നും ആനു പറയുന്നു.

 

10 തൊഴിലാളികള്‍ ചേര്‍ന്ന് 45 ദിവസമെടുത്താണ് അര്‍ച്ചനയുടെ വെഡ്ഡിങ് ലെഹങ്ക ഒരുക്കിയത്. പ്രിയ കൂട്ടുകാരിക്ക് വിവാഹ വസ്ത്രം ഒരുക്കാനായതിന്റെ സന്തോഷവും ആനു പങ്കിട്ടിരുന്നു. ചാനല്‍ പരിപാടികള്‍ക്കും താരവിവാഹങ്ങള്‍ക്കുമെല്ലാം കോസ്റ്റിയൂം ഒരുക്കി ശ്രദ്ധ നേടിയിട്ടുണ്ട് ആനു നോബി. സെലിബ്രിറ്റികളുമായെല്ലാം അടുത്ത സൗഹൃദവും നിലനിര്‍ത്തുന്നുണ്ട് ആനു.

ബ്രൈഡൽ ലെഹംഗ നമ്മുടെ ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ഒരു കരകൗശലമാണ്. അവളുടെ സ്കിൻ ടോണുമായി നന്നായി ചേരുന്ന ഒരു നിറമാണ് ഞാൻ തിരഞ്ഞെടുത്ത്. എംബ്രോയ്ഡറി എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു.

എംബ്രോയ്ഡറി ചെയ്യുന്നതിന് മുൻപ് ഞങ്ങൾ ലൈറ്റ് പിങ്ക്, റാസ്ബെറി, ഇളം പച്ച, മെഹന്ദി പച്ച എന്നീ നിറങ്ങൾ തിരഞ്ഞെടുത്തു, കൂടാതെ സിൽവർ ക്രിസ്റ്റുകളും മുത്തുകളും ഉപയോഗിച്ച് കൈകൊണ്ട് വർക്ക് ചെയ്തു. അവളുടെ വിശേഷദിവസത്തിൽ വസ്ത്രം ഒരുക്കാനായി എന്നെ തിരഞ്ഞെടുത്തതിന് നന്ദി, അവൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു എന്നും ആനു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends