Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സിദ്ധു പണി തുടങ്ങി മക്കളെ!! വേദികയും സരസുവും കണ്ടം വഴി ഓടുമോ ?? കുടുംബവിളക്കിൽ ഇനി വമ്പൻ ട്വിസ്റ്റുകൾ

09 DECEMBER 2021 07:10 PM IST
മലയാളി വാര്‍ത്ത

തുടർച്ചയായി ഒരേ കഥാഗതിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ് കുടുംബവിളക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഇപ്പോഴിതാ, സീരിയലിൽ വീണ്ടും ട്വിസ്റ്റ് സംഭവിക്കുകയാണ്. മറ്റൊരു കഥാസന്ദർഭത്തിലേയ്ക്ക് കടക്കുകയാണ്. സുമിത്രയെ ചുറ്റിപ്പറ്റ സഞ്ചരിച്ച കഥ ഇപ്പോൾ സിദ്ധുവിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ മാറ്റം നേരത്തെ തന്നെ പ്രേക്ഷകരിൽ സന്തോഷം ഉളവാക്കിയിരുന്നു.

എപ്പോഴും, അമ്മയുടെയും വേദികയുടെയും മുന്നിൽ മൗനം പാലിച്ചിരുന്ന സിദ്ധു സ്ട്രോങ്ങായിരിക്കുകയാണ്. വേദികയുമായുളള വിവാഹത്തോടെയാണ് സിദ്ധാർത്ഥിൽ മാറ്റം സംഭവിക്കുന്നത്. കല്യാണത്തോടെ ഇവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കുകയായിരുന്നു. പലപ്പോഴും വേദികയെ തിരുത്താൻ ശ്രമിച്ചുവെങ്കിലും ഇവർ സിദ്ധാർത്ഥിന്റ വാക്ക് കേൾക്കാൻ തയ്യാറായിരുന്നില്ല. സുമിത്രയെ ഏത് മാർഗത്തിലൂടേയും തകർത്ത് ശ്രീനിലയത്തിലെ അധികാരം നേടുക എന്നതായിരുന്നു വേദികയുടെ ലക്ഷ്യം. എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ സിദ്ധ ക്രമേണ വേദികയിൽ നിന്ന് അകലുകയായിരുന്നു.

സുമിത്രയെ കള്ളക്കേസിൽ കുടുക്കിയതോടെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വീട്ടിൽ തിരിച്ച് കയറാൻ വേദിക ഗർഭം ഉൾപ്പെടെ പല മാർഗങ്ങളും നോക്കിയെങ്കിലും അതൊന്നും സിദ്ധാർത്ഥിന് മുന്നിൽ വിലപ്പോയില്ല. ഏറ്റവും ഒടുവിൽ സുമിത്രയെ കരുവാക്കി വേദിക സിദ്ധുവിന്റെ വീട്ടിലേയ്ക്ക് ഇന്നത്തെ എപ്പിസോഡിൽ തിരികെ വരുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ, സിദ്ധുവിന്റെ ജീവിതത്തിലേക്കും വീട്ടിലേക്കുമുള്ള വേദികയുടെ രണ്ടാം വരവാണ്. എന്നാൽ ഈ രണ്ടാം വരവ് വേദികയ്ക്ക് അത്ര സുഖകരമായിരിക്കില്ല. പഴയ സിദ്ധാർത്ഥ് അല്ല ഇപ്പോൾ. ആകെ മാറിയിരിക്കുകയാണ്. ഇനി വേദികയ്ക്ക് കഷ്ടകാലമായിരിക്കും. നിബന്ധനകളോടെയാണ് സിദ്ധു വേദികയെ സ്വീകരിച്ചിരിക്കുന്നത്.

വേദികയ്ക്ക് മാത്രമല്ല അമ്മയ്ക്കും മകൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വേദിക തിരികെ വന്നത് പ്രമാണിച്ച് പരദൂഷണവുമായി എത്തിയ സരസ്വതി അമ്മയെ സിദ്ധു വീട്ടിൽ നിന്ന് ഇറക്കി വിട്ടിരികകുകയാണ്. ഇനി മേലിൽ വീട്ടിലേയ്ക്ക് വരരുതെന്നും മകൻ അമ്മയ്ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. സരസ്വതിയമ്മ ആകെ നാണം കേട്ടിരിക്കുന്ന മുഖമൊക്കെ ഒന്ന് കാണേണ്ടഖ്ത് തന്നെയാണ്.

വേദിക തിരികെ വീട്ടിൽ എത്തിയതിനെ തുടർന്നാണ് പരദൂഷണവുമായി സരസ്വതി അമ്മ മകന്റെ വീട്ടിൽ എത്തിയത്. എന്നാൽ എല്ലാത്തവണത്തേയും പോലെ അമ്മയുടെ പരദൂഷണത്തെ സിദ്ധു നിശബ്ദമായി കേട്ടിരുന്നില്ല. വേദികയുടെ മുന്നിൽ വെച്ച് അമ്മയ്ക്ക് കണക്കിന് കൊടുക്കുകയാണ്.

'' നിങ്ങളാണ് ആ വീട്ടിലും ഈ വീട്ടിലും കലഹം ഉണ്ടാക്കുന്നതെന്നും ഇങ്ങോട്ട് വരുന്നത് ഒഴിവാക്കിയാൽ ഈ വീട്ടിലെ പല പ്രശ്നങ്ങളും തീരും. അഴുക്ക് നിറഞ്ഞ മനസ്സുമായി അമ്മ ഇങ്ങേോട്ടേയ്ക്ക് വരരുത്."

എന്നും പറഞ്ഞ് നമ്മുടെ സരസുവിനെ സിദ്ധു വീട്ടിൽ നിന്നും ഇറക്കി വിടുകയാണ്. അത് ഏതായാലും നന്നായി എന്നെ പറയാൻ സാധിക്കൂ. സരസുവും ശരണ്യയും നവീനും കൂട്ടിനുള്ളതുകൊണ്ടല്ലേ.. വേദികയുടെ എല്ലാ മണ്ടത്തരത്തിനും കൂട്ട് നിൽക്കുന്നത്. സിദ്ധുവിന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടുകൊണ്ട് ഒന്നും കഴിയാതെയാണ്, സരസ്വതിയമ്മ അവിടെ നിന്നും ഇറങ്ങുന്നത്.


എന്നാൽ ഇത് കൊണ്ടൊന്നും അവസാനിപ്പിക്കാൻ സിദ്ധു തയ്യാറായില്ല. അമ്മയെ തന്റെ വീട്ടിലേയ്ക്ക് ഇനി അയക്കരുതെന്ന് അച്ഛനെ വിളിച്ച് പറയുകയാണ്. മകൻ പറഞ്ഞതിന് ബാക്കിയായി സരസ്വതി അമ്മയ്ക്ക് -ശിവദാസ് മേനോനും ശരിക്ക് കൊടുക്കുകയാണ്. സുമിത്രയുടെ മുന്നിൽ വെച്ചാണ് അമ്മയെ മകൻ ഇറക്കി വിട്ട കാര്യം ശിവദാസ് മേനോൻ പറയുന്നത്.

''അവന്റെ ആദ്യ വിവാഹം കുളമാക്കിയത്. ഇവളാണെന്ന് അവന് അറിയാം. ഇനി വേദികയുമായുള്ള ബന്ധവും വഷളാവാതിരിക്കാനാണ് ഇറക്കി വിട്ടതെന്നെന്ന് സിദ്ധു എന്നെ വിളിച്ചിരുന്നു."

മുത്തശ്ശന്റെ ഈ വാക്കുകൾ കൂടി കേൾക്കുന്നതോടെ സരസ്വതിയമ്മയ്ക്ക് പിന്നീട് ഒന്നും പറയാൻ കഴിയുന്നില്ല.

 

സരസ്വതി അമ്മയ്ക്ക് മാത്രമല്ല വേദികയ്ക്കും സിദ്ധാർത്ഥ് എട്ടിന്റെ പണി കൊടുത്തിട്ടുണ്ട്. ഇനി വീട്ടിൽ ഹോട്ടൽ ഫുഡ് വാങ്ങില്ലെന്നും വേദികയോട് അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും സിദ്ധാർത്ഥ് പറയുകയാണ്. സുമിത്രയെ പോലെ രാപകൽ ഇല്ലാതെ കിച്ചണിൽ നിരങ്ങി നടക്കാൻ തനിക്ക് പറ്റില്ലെന്ന് പറയുകയാണ് വേദിക.

എന്നാൽ സുമിത്രയെ പോലെ ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽക്കാൻ നിനക്ക് കഴിണമെന്ന് ശക്തമായ ഭാഷയിൽ തന്നെ സിദ്ധു പറയുകയാണ്. അതിനുള്ള കഴിവ് ഇല്ലെങ്കിൽ ഭാര്യയായി ജീവിച്ചിട്ട് കാര്യമില്ലെന്നും സിദ്ധു കൂട്ടിച്ചേർത്തു ഇന്നത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാക്ഷംയോടെ കാത്തിരിക്കുകയാണ്.

സിദ്ധുവിന്റ നിലപാട് കലക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്നത്തെ എപ്പിസോഡ് കാണാൻ കട്ട വെയിറ്റിംഗ് ആണെന്നും ഇവർ പറയുന്നുണ്ട്. വേദികയെ ഒരു പാഠം പഠിപ്പിക്കണം, ഇപ്പോഴാണ് കെവിയുടെ പഴയ ഓളം തിരിച്ച് വന്നതെന്നും ആരാധകർ പറയുന്നു.

സിദ്ധു ഇങ്ങനെ തന്നെ മുന്നോട്ട് പോണം. ഇനി അങ്ങോട്ട് സൂപ്പർ എപ്പിസോഡ് ആയിരിക്കുമെന്നും ആരാധകർ പറയുന്നു. സരസ്വതിയമ്മയെ ഇറക്കി വിട്ടതു വളരെ നല്ല കാര്യമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് കുറച്ച് കൂടി മുന്നേ വേണമായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ശരണ്യയ്ക്കും ഒരു പണി കൊടുക്കണമെന്നും പറയുന്നുണ്ട്. എന്തായാലും, ഒറ്റ ദിവസം കൊണ്ട് സിദ്ധുവിന് ആരാധകരുടെ എണ്ണം കൂടിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends