Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'നൂറ് കോടി മുതല്‍ മുടക്കോ റോബോട്ടിക്ക് കാമറ ഷോട്ടുകളോ ഒന്നുമല്ല ഒരു സിനിമയുടെ വിജയം..മികച്ച തിരക്കഥയും, കഥാപാത്രങ്ങള്‍ ആയി വേഷമിടുന്നവരുടെ അസാമാന്യ പ്രകടനവും, കഥ പറയാന്‍ ആവശ്യമായ ഷോട്ടുകളും ആണ് സിനിമയുടെ വിജയം...' മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സംവിധായകനും തിരക്കഥാകൃത്തുമായ അഖില്‍ മാരാര്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ്

11 DECEMBER 2021 01:01 PM IST
മലയാളി വാര്‍ത്ത

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാറിന് പല വിധത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരുടെയും പ്രതീക്ഷയ്‌ക്കൊത്ത് സിനിമ എത്തിയില്ല എന്ന അഭിപ്രായം ഉയർന്നപ്പോഴും പലരും അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. സിനിമയുടെ ടെക്നിക്കല്‍ വശങ്ങളെ പ്രേക്ഷകര്‍ അഭിനന്ദിക്കുമ്പോഴും പ്രധാന കഥാപാത്രങ്ങളടക്കം പലരുടെയും പ്രകടനം മികവ് പുലര്‍ത്തിയില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്.

 

ഇപ്പോഴിതാ മരയ്ക്കാറുമായി ബന്ധപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ അഖില്‍ മാരാര്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വൈറലാകുകയാണ്. ഒരു തുടക്കകാരനായ സംവിധായകന്‍ എന്ന നിലയില്‍ മരയ്ക്കാര്‍ ചില പാഠങ്ങള്‍ പഠിപ്പിച്ചുവെന്നാണ് അഖില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു തുടക്കക്കാരനായ സിനിമ സംവിധായകന്‍ എന്ന നിലയില്‍ കുഞ്ഞാലി മരക്കാര്‍ സിനിമ എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍..

1. സാഹചര്യങ്ങള്‍ നല്‍കുന്ന സമ്മര്ദങ്ങളും ബഡ്ജറ്റിന്റെ കുറവും പ്രേക്ഷകര്‍ ഒരിക്കലും അംഗീകരിച്ചു നല്‍കില്ല..

അത് കൊണ്ട് ജോണര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.. ഒരേ ജോണറില്‍ പെട്ട ലോക സിനിമകളുമായി താരതമ്യം ചെയ്‌ത്‌ സമൂഹം നമ്മുടെ സൃഷ്ട്ടിയെ തരം താഴ്ത്തും..

2.ബന്ധങ്ങളും സ്നേഹവും പരിചയവും സിനിമയില്‍ ഉപയോഗിക്കരുത്..

കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായവരെ അവരുടെ കഴിവിന് മാത്രം പ്രാധാന്യം കൊടുത്തു തിരഞ്ഞെടുക്കുക.. ഞാന്‍ അതില്‍ ഉറച്ചു തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു..

3.എത്ര മികച്ച സൃഷ്ട്ടികള്‍ ചെയ്താലും ഒരു മോശം സൃഷ്ടി ചിലപ്പോള്‍ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാം.. മുന്നോട്ടുള്ള ഓരോ സിനിമയും എന്നെ സംബന്ധിച്ചു കൂടുതല്‍ മെച്ചപ്പെടുത്താനും അത് പോലെ കൂടുതല്‍ പഠിക്കാനും തീരുമാനിച്ചു..

4.ഓരോരുത്തര്‍ക്കും ഓരോ മേഖലയില്‍ പ്രത്യേക കഴിവ് കാണും…ആ കഴിവിനെ കൂടുതല്‍ മികച്ചതാക്കുക എന്നതിന് പ്രാധാന്യം കൊടുക്കുക..

രാജമൗലിക്ക് ഒരിക്കലും ഒരു തേന്മാവിന്‍ കൊമ്പത്തോ, ചിത്രമോ, ചന്ദ്ര ലേഖയോ ചെയ്യാന്‍ കഴിയില്ലായിരിക്കും.. അത് പോലെ അടൂരിന് ഒരു വാണിജ്യ സിനിമ എടുക്കാനും അറിയില്ലായിരിക്കും.. ഓരോ മേഖലയില്‍ ഓരോരുത്തര്‍ വിജയിക്കുന്നത് കണ്ട് സ്വന്തം കഴിവ് മറന്ന് അനുകരിക്കാന്‍ പോയാല്‍ കുഴിയില്‍ വീഴും എന്ന മറ്റൊരു പാഠം..

5.സമൂഹം പറയുന്നതിന് ചെവി കൊടുക്കാതിരിക്കുക..

ഓരോ എഴുത്തുകാരും കഥയുടെ കാമ്പുകള്‍ കണ്ടെത്തുന്നത് അവരുടെ ചുറ്റുപാടില്‍ നിന്നാകും..

അത് കൊണ്ടാണ് പഴയ കാല സിനിമകളില്‍ നായര്‍, മേനോന്‍ കഥാപാത്രങ്ങള്‍ കൂടിയതും

ഇന്ന് മുസ്ലിം ക്രിസ്ത്യന്‍ പശ്ചാതലം കൂടുന്നതും..

ഇത് ആരുടെയും വര്‍ഗീയത അല്ല..അവര്‍ക്കതാണ് അറിയുന്നത്..

6.പൂര്‍ണമായും സിനിമ എന്റെ നിയന്ത്രണത്തില്‍ ചെയ്യുക..

കാശ് മുടക്കുന്നവരും അഭിനയിക്കാന്‍ വരുന്നവരും സിനിമയില്‍ സംവിധായകന്റെ മുകളില്‍ നില്‍ക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല.. എന്തെന്നാല്‍ സിനിമയ്ക്ക് എന്ത് ദോഷം സംഭവിച്ചാലും ആത്യന്തികമായി അത് ബാധിക്കുന്നത് എന്നെ ആണെന്നും അത് വരെ ചുറ്റും നിന്ന് താളം അടിച്ചവന്മാര്‍ കൈ മലര്‍ത്തി അവരുടെ ജോലിക്ക് പോകും എന്ന തിരിച്ചറിവ്..

7.നൂറ് കോടി മുതല്‍ മുടക്കോ റോബോട്ടിക്ക് കാമറ ഷോട്ടുകളോ ഒന്നുമല്ല ഒരു സിനിമയുടെ വിജയം..മികച്ച തിരക്കഥയും, കഥാപാത്രങ്ങള്‍ ആയി വേഷമിടുന്നവരുടെ അസാമാന്യ പ്രകടനവും, കഥ പറയാന്‍ ആവശ്യമായ ഷോട്ടുകളും ആണ് സിനിമയുടെ വിജയം.. അതാണ് ഇന്നും നിറഞ്ഞ സദസ്സില്‍ ഓടുന്ന ജാനെ എ മന്‍ എന്ന സിനിമ നല്‍കുന്ന പാഠം..

NB: ആദ്യ സിനിമ അവസരം ആണ്.. ഇനിയാണ് എന്റെ സിനിമ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends