Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒടുവിൽ വേദന സഹിച്ചു ടാറ്റു ചെയ്യാൻ ഭാര്യ സമ്മതിച്ചു!! ഒരേയൊരു കണ്ടീഷൻ, ടാറ്റൂ ചെയ്തെന്നു അറിയാൻ പാടില്ല: വേദന സഹിച്ച് ടാറ്റു ചെയ്തു: വൈറലായി റോണ്‍സണ്‍ വിന്‍സെന്റെയും ഭാര്യയുടെയും ടാറ്റൂ വീഡിയോ

12 DECEMBER 2021 12:19 PM IST
മലയാളി വാര്‍ത്ത

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ നടനാണ് റോൺസൺ വിൻസെന്റ്. താരം പ്രേക്ഷകരുടെ ഇടയിൽ വില്ലനായാണ് ചുവടുറച്ചതെങ്കിലും. എല്ലാ ടെലിവിഷൻ ആരാധകർക്കും നടനോട് പ്രത്യേകമൊരു ഇഷ്ട്ടമുണ്ട്.

ബാലതാരമായി തിളങ്ങിയ ബേബി നീരജയാണ് റോണ്‍സന്റെ ജീവിതസഖി. അന്ന് നീരജ ബാലതാരമായിരുന്നുവെങ്കിലും ഇന്ന് ഡോക്ടറാണ്. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, റോൺസൺ തന്റെ ടാറ്റു വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്.

നീരജയും റോൺസനും ടാറ്റൂ ചെയ്ത വീഡിയോ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എ പ്പോഴും സാരി ഉടുത്ത് നടക്കുന്ന തനിക്ക് ട്രഡീഷണലായ ടാറ്റു വേണമെന്നതായിരുന്നു നീരജയുടെ നിർബന്ധം. അങ്ങനെ, വേദന സഹിച്ചാണ് ഭാര്യ സമ്മതിച്ചതെന്ന് റോൺസൺ പറയുന്നുണ്ട്.

ഇനി ജീവിതത്തിൽ പൊട്ട് വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെർമനന്റ് പൊട്ട്. ഇനി ജീവിതത്തിൽ മൈലാഞ്ചി ഇടുകയും വേണ്ട. കൈയിൽ എപ്പോഴും ടാറ്റു മൈലാഞ്ചി എന്നുമായിരുന്നു റോൺസൺ കുറിച്ചത്.

 

 

നിമിഷനേരംകൊണ്ടുതന്നെ റൊൺസന്റെയും ഭാര്യയുടെയും ടാറ്റൂ ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു. കൈയ്യിലും മുഖത്തുമായിരുന്നു നീരജയ്ക്ക് ടാറ്റു ചെയ്തത്. നെറ്റിയില്‍ വലിയൊരു പൊട്ടായി ടാറ്റു ചെയ്തിരുന്നു. മൈലാഞ്ചി ഡിസൈനായാണ് കൈയ്യില്‍ ടാറ്റു ചെയ്തത്. ഷോള്‍ഡറിലും കൈയ്യിലുമായാണ് റോണ്‍സന്റെ ടാറ്റു. ഒരു കൈയ്യില്‍ പേരും ടാറ്റുവായെഴുതിയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

ഭാര്യ ഇപ്പോള്‍ കൈയ്യില്‍ നീരും വെച്ച് പൊക്കി പിടിച്ചിരിപ്പുണ്ടെന്നും റോണ്‍സണ്‍ വിഡിയോയിൽ പറഞ്ഞിരുന്നു. ടാറ്റു ഡിസൈന്‍ വെച്ച് നോക്കുന്നതും ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ കൃത്യമായി അദ്ദേഹം കാണിച്ചിരുന്നു. 15 വർഷങ്ങൾക്കു മുമ്പാണ് എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിംങും ഷോകളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവർക്ക് അറിയാം ചെയ്തു കഴിഞ്ഞാൽ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്. ഉറക്കത്തിൽ ഒന്ന് ചൊറിഞ്ഞാൽ തീർന്നു.

അതുകൊണ്ട് തന്നെ ഒരുപാടു വർഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാൻ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആർട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം.

ആ തിരച്ചിലുകൾക്കൊടുവിൽ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോൾ ആഗ്രഹമുള്ള കുറെ ടാറ്റൂകൾ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാൻ ഉള്ള കാത്തിരുപ്പു.

 

 

 

പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാൻ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈൻ . ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയിൽ നീരും വച്ച് ഇരുപ്പാണെന്നും റോൺസൺ കുറിച്ചിരുന്നു.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലായാണ് അഖിലിനെ കണ്ടെത്തിയത്. മലയാളിയും കണ്ണൂരുകാരനുമായ അഖിലാണ് റോണ്‍സണും നീരജയ്ക്കും ടാറ്റു ചെയ്തത്. വ്യത്യസ്തമായൊരു ടാറ്റു വേണമെന്നാണ് അഖിലിനോട് പറഞ്ഞത്. മോസ്റ്റ് പവര്‍ഫുളായിട്ടുള്ള ആനിമലിന്റെ രൂപം വേണമെന്ന് പറഞ്ഞു.

സിംഹത്തിന് കൊമ്പും ചിറകും വെച്ചാല്‍ അതായിരിക്കും ലോകത്തെ ഏറ്റവും പവര്‍ഫുളായിട്ടുള്ള ആനിമല്‍ എന്നാണ് അഖില്‍ പറഞ്ഞത്. അങ്ങനെയാണ് ഈ ഡിസൈന്‍ ചെയതതെന്നും റോണ്‍സണ്‍ വിശദീകരിച്ചിരുന്നു.

മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്പരയിൽ അഭിനയിച്ച് വരികയായിരുന്നു താരം. ഈ ഇടയ്ക്കായിരുന്നു സീരിയലിൽ നിന്നും പിന്മാറിയത്. സീരിയലിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നും റോൺസൺ വിൻസെന്റ് അന്ന് വ്യക്തമാക്കിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends