Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്പാടിയ്ക്കും നീരജയ്ക്കും കാവലായി അലീന!! സത്യങ്ങൾ അറിഞ്ഞാൽ അനുപമയും മുട്ടുമടക്കും: വിനയൻ മേനൊന്റെ കൊലക്കുറ്റം ആര് ഏറ്റെടുക്കും; ഇനിയുള്ള ത്രില്ലിംഗ് എപ്പിസോഡുകൾക്കായി കാത്തിരിക്കാം

12 DECEMBER 2021 01:53 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ സീരിയല്‍ പുതിയ ട്വിസ്റ്റിലൂടെ കടന്ന് പോകുന്നത്. കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അമ്പരിപ്പിച്ചു എന്ന് ഒറ്റ വാക്കിൽ പറയാം.

ഇന്നലത്തെ എപ്പിസോഡിൽ അലീന അമ്പാടി പ്രണയത്തിനു പുറമെ, കാണേണ്ട കാഴ്ച്ച ആയിരുന്നു നരസിംഹന്റെയും അമ്പാടിയുടെയും ബലാബലം മത്സരം. നരസിംഹനെ അമ്പാടി പുഷ്പം പോലെയാണ് തോൽപിച്ചത്, തോറ്റു കഴിഞ്ഞശേഷം അമ്പാടിക്കുവേണ്ടി തോറ്റുകൊടുത്തതാണെന്നു പറഞ്ഞപ്പോഴുള്ള ആ എക്സ്പ്രെഷൻ എന്റെ പൊന്നോ... ചിരി സഹിക്കാൻ പറ്റിയില്ല.

ഇപ്പോഴെങ്കിലും നരസിംഹന് മനസിലായല്ലോ അമ്പാടിയുടെ ഫിസിക്കൽ ഫിറ്റ്നസ് എത്രത്തോളമാണെന്ന്. അഥവാ, ഇപ്പോഴും മനസ്സിലായില്ലെങ്കിൽ അനുഭവിക്കുക തന്നെയാണ് നല്ലത്.

പിന്നെ പീറ്റർ സാറും അലീന ടീച്ചറും തമ്മിലുള്ള സീനുകൾ അതെല്ലാം, ഒന്നിനൊന്ന് മെച്ചമായിരുന്നു. ഇതുപോലൊരു അച്ഛൻ-മകൾ കോമ്പിനേഷൻ ആരായാലും കൊതിച്ചുപോകും. രണ്ടുപേർക്കും അളവിൽ കവിഞ്ഞ സ്നേഹമാണ്.

 

 

പിന്നെ, ഈ അനുപമയുടെ സ്വഭാവം, സത്യം പറഞ്ഞാൽ നല്ല ദേഷ്യം വരുന്നുണ്ട്. എന്തിനാ വെറുതെ, അമ്പാടിയുടെ പുറകെ നടക്കുന്നത്. അവസാനം സച്ചിയോടുള്ള പക തീർക്കാനാണ് ഇതൊക്കെ കാട്ടി കൂട്ടുന്നതെന്ന് അറിയുമ്പോൾ, നാണം കെടുകേയുള്ളൂ... അനുപമയെക്കാളും ഇരട്ടി പ്രതികാര ദാഹിയായാണ് അലീന ജീവിക്കുന്നതെന്നും കൂടി അറിയുമ്പോൾ, അമ്പാടിയുടെ മുന്നിൽ തല കുനിക്കേണ്ടി വരും.

പരമ്പരയിൽ അടുത്ത ആഴ്‌ച അമ്പാടിയെ തറപറ്റിക്കാൻ വേണ്ടി അനുപമയും നരസിംഹനും ചേർന്ന് നടത്തുന്ന കുതന്ത്രങ്ങളും നമുക്ക് കാണാൻ കഴിയും. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാനം പണികളായിരിക്കുമോ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നൊക്കെ നമുക്കെല്ലാവർക്കും കണ്ടറിയാം.

അമ്പാടിയും അലീനയും തമ്മിലുള്ള ഇണക്കവും പിണക്കവും കൊണ്ട് നമ്മളൊക്കെ മറന്നുപോയ ഒരു കാര്യമുണ്ട്, വിനയന്റെ കൊലപാതകം. അടുത്ത ആഴ്ചയിൽ എന്തായാലും പൊലിസ് അന്വേഷണവും കഥയിൽ സംഭവിക്കുന്ന പുതിയ ട്വിസ്റ്റുകളും കാണാം.

വിനയന്റെ കൊലപാതകത്തിൽ ഒളിഞ്ഞിരിക്കുന്ന ആ കൊലപാതകി ആരാണെന്ന് പ്രേക്ഷകർക്കെല്ലാവർക്കും അറിയാം. എന്നാൽ പോലിസ് അന്വേഷണം എത്തി നിൽക്കുന്നത് അമ്പാടിയിലാണ്... അമ്പാടിയെ അറസ്റ്റ് ചെയ്യാനുള്ള സമയവും കഴിഞ്ഞതാണ്. പക്ഷെ, ഈ അലീന ജീവിച്ചിരിക്കുന്നിടത്തോളം കാലം അതൊന്നും ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല.

കൊലപാതകത്തിന് പിന്നിലെ സത്യം അമ്പാടി പറഞ്ഞാൽ മാത്രമേ... ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ... പക്ഷെ, എന്തൊക്കെ സംഭവിച്ചാലും അമ്പാടി പറയില്ല, ആരാണ് കൊലപാതകം ചെയ്തതെന്ന്. പക്ഷെ, പുതിയ പ്രൊമോയിൽ കാണിക്കുന്നത് നീരജ കൊലപാതക സത്യം പൊലീസിനോട് വിവരിക്കാൻ പോകുന്നതാണ്.

 

 

എന്നാൽ, എന്തിനും തയ്യാറി നിൽക്കുന്ന... താൻ ജീവിച്ചിരിക്കുന്ന സമയത്ത് സ്വന്തം അമ്മയെ ഒരു കോടതിയിലും കയറ്റില്ലെന്ന് ഉറച്ചു പറയുകയും വിശ്വസിക്കുകയും ചെയ്യുന്ന അലീന ഉള്ളപ്പോൾ ഈ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് തന്നെ നമുക്ക് വിശ്വസിക്കാം,

അങ്ങനെ തന്നെ സംഭവിക്കും. കാരണം അത്രയ്ക്കുണ്ട് ഈ മകൾക്ക് അമ്മയൊടുള്ള സ്നേഹം. ഇതുവരെയും അമ്മ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും, സ്വന്തം മകളായ അപർണയെക്കാളും ഒരുപടി മുന്നിലാണ് അലീനയെ സ്നേഹിക്കുന്നത്.

എന്തായാലും വരുന്ന ആഴ്ചയിൽ, എല്ലാവരും കാണാൻ ആഗ്രഹിച്ച അമ്മ - മകൾ കോമ്പിനേഷൻ സീനുകളൊക്കെ കാണാൻ സാധിക്കും. ഒരുപാട് പേരാണ് നീരജയും അലീനയും തമ്മിലുള്ള ആ സ്നേഹവും തലോടലുമൊക്കെ കാണാൻ കൊതിച്ചത്. സ്നേഹവും ലാളനയും മാത്രമല്ല, ഒരു അമ്മയെ ശത്രുക്കളുടെ കൈയ്യിൽ നിന്നും രക്ഷിക്കുന്നതും നമുക്ക് വരുന്ന ആഴ്ചയിൽ കാണാം.

അങ്ങനെ ഇനി അമ്മയറിയാതെ പരമ്പരയുടെ വളരെ ട്വിസ്റ്റിങ് ആയിട്ടുള്ള രംഗങ്ങളാണ് വരാൻ പോകുന്നത്. ഏതായാലും അധീന പ്രണയം കൂടുതൽ ശക്തമായി തിരിച്ചു വരട്ടെ അതോടൊപ്പം സച്ചി നരസിംഹത്തിന്റെ കരഞ്ഞു നിലവിളിച്ചുള്ള അവസ്ഥ എത്രയും വേഗം തന്നെ കാണാൻ കഴിയട്ടെ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends