Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത്രയും നാൾ കല്യാണി സംസാരിക്കുന്നു!! അടുത്തത് അച്ഛൻ മകൻ ഒന്നിക്കുന്നു!! ഉടൻ വല്ലതും നടക്കുമോ?? മൗനരാഗം ഇനിയും വലിച്ചിഴച്ച് കൊണ്ടുപോയാൽ കാഴ്ചക്കാരുണ്ടാകില്ല

12 DECEMBER 2021 07:11 PM IST
മലയാളി വാര്‍ത്ത

പെൺകുട്ടിയായി ജനിച്ചതിന്റെ പേരിൽ ഒരു തലമുറയിലുള്ളവർ എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് കാണിച്ചുതരുന്ന സീരിയലാണ് മൗനരാഗം. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.

മിണ്ടാപ്പെണ്ണായ കല്യാണിക്ക് കുടുംബത്തില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ കിരണില്‍ നിന്നുമാണ് കല്യാണിക്ക് സ്‌നേഹവും കരുതലും ലഭിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇവരെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

പക്ഷെ, മൗനരാഗത്തിൽ ഇപ്പോൾ നല്ലതുപോലെ ആവർത്തന വിരസത വരുന്നതായി നിങ്ങൾക്ക് തോന്നുന്നില്ലേ... പരമ്പരയ്ക്ക് റേറ്റിംഗിൽ ഇപ്പോഴും നാലാം സ്ഥാനമാണെങ്കിലും, പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയിട്ട് ഇടയ്ക്ക് കഥ സ്കിപ് ചെയ്യുന്നതായും അനുഭവപ്പെടാറുണ്ട്.

മറ്റൊന്നും കൊണ്ടല്ല, ഏകദേശം രണ്ടു മാസം മുൻപ്.. കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടുന്നു എന്ന രീതിയിലായിരുന്നു. ഓരോ ദിവസത്തെയും പ്രോമോ വിഡിയോ.. ഓരോ ആരാധകരും കല്യാണി ഉടൻ സംസാരിക്കും എന്ന് കരുതി കാത്തിരുന്നു. അവസാനം സംഭവിച്ചതോ, കല്യാണിയുടെ വായിൽ നിന്നും ചെറിയ ശബ്ദങ്ങൾ വന്നു.. പക്ഷെ, സംസാരിച്ചൊന്നുമില്ല.. ഇപ്പോൾ, നടക്കുമെന്ന് കരുതിയ വിവാഹവും മുടങ്ങി.

കൊതിപ്പിച്ചിട്ട് കടന്നുകളയുമെന്ന് പറയാറില്ലേ.. അത് തന്നെയാണ് ഇപ്പോൾ, മൗനരാഗം. കല്യാണിയുടെ സംസാരം കഴിഞ്ഞപ്പോൾ, അടുത്ത രംഗ പ്രവേശനം കിരണിന്റെ അച്ഛനായിരുന്നു. ഇപ്പോൾ, എല്ലാ ദിവസവും കാണുന്നത് അച്ഛനും മകനും ഇന്ന്, ഒന്നിക്കും നാളെ ഒന്നിക്കും എന്നൊക്കെയുള്ള ഓരോ വീക്കെൻഡ് പ്രൊമോകളാണ്.

പ്രത്യേകിച്ചും, ചിത്രസേനനായി അഭിനയിക്കുന്ന ആളെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. അതിനുള്ള പ്രധാനകാരണം അദ്ദേഹത്തിന്റെ അഭിനയം തന്നെയാണ്. ഏതാണ്ട് ഒരു മാസത്തോളമായി അച്ഛനും മകനും ഒന്നിക്കുമെന്ന് പറയുന്നു... കഴിഞ്ഞ ആഴ്ചയിലേയും വീക്കെൻഡ് പ്രോമോ അച്ഛനെ കല്യാണി സോണിയുടെയും വിക്രമിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിനായി കല്യാണി അച്ഛനെ കൊണ്ട് വരുന്നതാണ്...

ഈ ആഴ്ചയിലും അതൊക്കെ തന്നെയാണ്... പക്ഷെ, ചെറിയൊരു വ്യത്യാസം.. അച്ഛനെ വേഷം മാറ്റിക്കൊണ്ട് വരുന്നതുകൊണ്ട് മനസ്സിലാകാതെ, രൂപയും രാഹുലുമൊക്കെ കെട്ടിപ്പിടിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ അച്ഛനും മകനും ഒന്നിക്കുമെന്നും പറയുന്നുണ്ട്. പക്ഷെ, ഒന്നിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്... അവസാനം കാത്തിരിക്കുന്നതിനുള്ള മറുപടി റൈറ്റർ മാമൻ അടുത്തമാസമെങ്കിലും തന്നാൽ ഭാഗ്യം.

ഇത്രയും വലിച്ചിഴച്ച് സീരിയൽ കൊണ്ട് പോകുന്നത്, ഒരു പക്ഷെ.. പരമ്പരയ്ക്ക് വെല്ലുവിളി ആകാനും സാധ്യതയുണ്ട്. മൗനരാഗത്തിൽ ഒരു ട്വിസ്റ്റും സംഭയവിക്കാതിരിക്കുകയാണെങ്കിൽ, പ്രേക്ഷകർ തന്നെ പിന്മാറും അതോടുകൂടി സീരിയലിന് വൻ തിരിച്ചടി ആയിരിക്കും നേരിടേണ്ടി വരുന്നത്.

എന്തൊക്കെ ആയാലും, അച്ഛനും മകനും ഉടൻ തന്നെ തിരിച്ചറിയുമോ.. ഇല്ലയോ എന്ന് റൈറ്റർ മാമന് തന്നെ അറിയാം. പ്രേക്ഷകരെ കൂടി ഇടയ്ക്കൊക്കെ ഓർമിച്ചാൽ നല്ലത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends