Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആ സമയം മാജിക് നടന്നത് പോലെ തോനി!! ഇതിനൊക്കെ എന്റെ കൂട്ടുകാര്‍, വീട്ടുകാര്‍, ചക്കപ്പഴം ടീം ഇവര്‍ക്കൊന്നും എത്ര നന്ദി പറഞ്ഞാലും തീരില്ല; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കാണാൻ ഭാവി വധുവും: ആ നിമിഷം വിലമതിക്കാനാവാത്തതാണെന്ന് ചക്കപ്പഴത്തിലെ റാഫി

13 DECEMBER 2021 07:08 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായി ജീവിതം മാറി മറഞ്ഞ താരമാണ് റാഫി. ടിക് ടോക് വീഡിയോസ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലേക്ക് റാഫിയ്ക്ക് അവസരം ലഭിക്കുന്നത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന പരമ്പര വലിയ വിജയമായതോടെ റാഫിയും ശ്രദ്ധേയനായി.

ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രവും തരംഗമായതോടെ നിരവധി അംഗീകാരങ്ങളാണ് താരത്തെ തേടി എത്തിയത്. കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം വരെ ലഭിച്ചതോടെയാണ് റാഫിയുടെ കരിയറില്‍ വലിയൊരു നേട്ടം സ്വന്തമാവുന്നത്.

ഇതിനിടയില്‍ നടന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ, താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ചും ടെലിവിഷൻ അവാർഡ് ലഭിച്ചതിനെ കുറിച്ചും പറയുന്നത്.

'കേരള സംസ്ഥാന പുരസ്‌കാരം പോലൊരു അംഗീകാരം എനിക്ക് ലഭിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് അഭിമുഖത്തില്‍ റാഫി പറയുന്നത്. സത്യം പറഞ്ഞാല്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നത് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

ചക്കപ്പഴത്തിന്റെ സെറ്റില്‍ വെച്ചാണ് ആ ചടങ്ങു കാണുന്നതും. അവാര്‍ഡിന് അര്‍ഹനായി എന്ന് പറഞ്ഞ് എന്റെ പേര് അനൗണ്‍സ് ചെയ്തതോടെ വല്ലാത്തൊരു മാജിക് ആണെന്ന് തോന്നി പോയിരുന്നു. ഇതിനൊക്കെ എന്റെ കൂട്ടുകാര്‍, വീട്ടുകാര്‍, ചക്കപ്പഴം ടീം ഇവര്‍ക്കൊന്നും എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നാണ് റാഫി പറയുന്നത്.

അടുത്തിടെയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മന്ത്രി സജി ചെറിയാന്റെ കൈയ്യില്‍ നിന്ന് നടന്‍ ഏറ്റു വാങ്ങുന്നത്. ആ വേദിയില്‍ കുടുംബസമേതം വരാന്‍ സാധിച്ചതിന്റെ സന്തോഷവും അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും റാഫി പറയുന്നു.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ഞാന്‍ വാങ്ങുന്നത് കാണാന്‍ എന്റെ മാതാപിതാക്കളും ഭാവി വധുവും എത്തിയിരുന്നു. ആ നിമിഷം വിലമതിക്കാനാവാത്തത് ആണെന്നും നടന്‍ സൂചിപ്പിച്ചു.

സന്തോഷം കൊണ്ട് വീട്ടുകാരുടെ കണ്ണൊക്കെ നിറഞ്ഞു. ആ കാഴ്ച ഇപ്പോഴും എന്റെ കണ്ണില്‍ ഉണ്ട്. ഇപ്പോഴും ആ അവാര്‍ഡ് കാണുമ്പോള്‍ ഈ സീരിയലില്‍ ഞാന്‍ അഭിനയിച്ച ഓരോ നിമിഷവും എന്റെ കണ്ണില്‍ മിന്നി മറയും. എനിക്ക് അറിയാം ഇനി ആളുകള്‍ എന്റെ കൈയ്യില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കും,

അവരെ ആനന്ദിപ്പിക്കാന്‍ എന്നെ കൊണ്ട് കഴിയുന്നതൊക്കെ ഞാന്‍ ചെയ്യുമെന്നും റാഫി പറയുന്നു. നിലവില്‍ അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി റാഫി ചുവടുവെച്ചിരുന്നു. ഒരു വെബ് സീരിസ് സംവിധാനം ചെയ്ത് കൊണ്ടാണ് താരം സംവിധാനത്തിലേക്ക് ചുവടുവെക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends