Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തെറ്റുകൾ ഏറ്റുപറഞ്ഞ് മരണത്തിലേക്ക് അനികുട്ടൻ കാലെടുത്ത് വെക്കുമ്പോൾ ഒരു രക്ഷകൻ വരുമോ?? അനിരുദ്ധ് അനന്തയോട് സത്യങ്ങൾ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു: കുടുംബവിളക്കിൽ ട്വിസ്റ്റോ...

13 DECEMBER 2021 07:32 PM IST
മലയാളി വാര്‍ത്ത

തെറ്റുകൾ ഏറ്റുപറഞ്ഞ് മരണത്തിലേക്ക് അനികുട്ടൻ കാലെടുത്ത് വെക്കുമ്പോൾ ഒരു രക്ഷകൻ വരുമോ?? അനിരുദ്ധ് അനന്തയോട് സത്യങ്ങൾ തുറന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു: കുടുംബവിളക്കിൽ ട്വിസ്റ്റോ...


ഏഷ്യാനെറ്റ് സീരിയലുകളിൽ റേറ്റിങ് കൊണ്ട് എന്നും മുന്നിലെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. അതായത് , ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ സീരിയലാണ് കുടുംബവിളക്ക്. ഒരു സമയം വരെ റേറ്റിൽ ഒന്നാമതായിരുന്ന സീരിയൽ കഥയിലെ ആവർത്തന വിരസത കൊണ്ടാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.

എന്നാൽ ഇപ്പോൾ കുടുംബവിളക്ക് വീണ്ടും ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തുടങ്ങിയതുമുതൽ പഴയ പോലെ കുടുംബവിളക്ക് മികച്ചതാകാൻ തുടങ്ങി എന്ന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നുണ്ട്.

വേദിക സുമിത്രയ്ക്കെതിരെയുള്ള പരാതി പിൻവലിച്ച് സിദ്ധുവിനൊപ്പം ജീവിതം ആരംഭിച്ചിരിക്കുകയാണ്.പക്ഷെ, ഒരു കാര്യം ഉറപ്പാണ് ഇത്രയൊക്കെ കിട്ടിയിട്ടുംസ്വഭാവം ലക്ഷണമൊന്നും വേദികളുടെ കൈയിലില്ല.

കഴിഞ്ഞ ആഴ്ചയിലെ ഓരോ എപ്പിസോഡും കാണുമ്പോൾ, അക്കാര്യവും വ്യക്തമാണ്. വേറൊന്നും കൊണ്ടല്ല.. സഞ്ജനയ്ക്കെതിരെ പണികൊടുക്കാൻ നോക്കുന്നതും, സുമിത്രയുടെ പിറന്നാൾ ആഘോഷത്തിന് പോകാതിരിക്കാൻ, സിധുവിനെ വിളക്കുന്നതുമൊക്കെ കണ്ടല്ലോ.. അതിനെല്ലാത്തിനും കിടിലൻ മറുപടിയും സിദ്ധു കൊടുത്തിട്ടുണ്ട്.

ഇന്നത്തെ എപ്പിസോഡിൽ സുമിത്രയുടെ പിറന്നാളിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ എപ്പിസോഡിൽ അതിന്റെ തുടക്കമായിരുന്നു. ഇന്നെന്തായാലും പിറന്നാൾ ആഘോഷമൊക്കെയാണ്.. പക്ഷെ, ഇതിനിടയിൽ ഒരു ദുഃഖ വാർത്ത കടന്നു വരുന്നുണ്ട്... വേറൊന്നുമല്ല നമ്മുടെ അനികുട്ടൻ..

കഴിഞ്ഞ പ്രൊമോയിലും അക്കാര്യം വ്യക്തമായി കാണിച്ചതാണ്. അമ്മയോട് ദേഷ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും അനികുട്ടൻ വെറും ശുദ്ധനാണ്. തന്റെ ഭാര്യയായ അനന്യയെ അല്ലാതെ വേറാരെയും ആ സ്ഥാനത്ത് കാണാൻ കഴിയില്ല. ആ ഡോക്ടർ ഇന്ദ്രാജ അനിരുദ്ധിനെ തന്റെ കൂടെ നിർത്താനും,

 

തന്റെ വലയിലാക്കാനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അവരുടെ കൂടെയുള്ള ഓരോ നിമിഷവും അനികുട്ടൻ ഹാപ്പിയല്ലെന്ന് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലായിട്ടുണ്ട്, എന്നാൽ... ആ ഇന്ദ്രജയ്‌ക്കോ.. ഇതുവ ആരെയും മനസ്സിലായില്ല, അതോ ഇനി മനിസ്സിലായിട്ടും അഭിനയിക്കുന്നത് ആണോ എന്ന് ആർക്കറിയാം.

 

ചോറ്റാനിക്കരയിലേക്ക് പോകാനായി വിളിച്ചപ്പോഴേ, അനിരുദ്ധ് പറഞ്ഞതാണ്.. എന്റെ അമ്മയുടെ പിറന്നാൾ ആയതുകൊണ്ട് വരാൻ പറ്റില്ലെന്നും. അനന്യയോട് എനിക്ക് കള്ളങ്ങളൊന്നും പറയാൻ പറ്റില്ലെന്നും പക്ഷെ, ആ സ്ത്രീ വിടുന്ന ലക്ഷണമൊന്നും ഇല്ല കേട്ടോ...

 

 

ആ ഫോട്ടോ കാണിക്കും എന്ന് പറഞ്ഞാണ് ഇന്ദ്രാജ ബ്ലാക്ക് മെയിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അത് കാണുമ്പോൾ, തന്നെ മനസിലാകില്ലേ.. അനിരുദ്ധ് അറിയാതെ എടുത്തതാണെന്ന്. പിന്നേ, അനുവിനോട് അനികുട്ടൻ നന്നായൊന്ന് സംസാരിച്ചാൽ എല്ലാ സത്യവും മനസ്സിലാകും.

പക്ഷെ, അതിനൊന്നും മനസില്ലാതെ... ജീവിതത്തിൽ നിന്നും ഓടി ഒളിക്കുകയാണ് അനിരുദ്ധ്. അമ്മയുടെ പിറന്നാൾ ആഘോഷത്തിൽ.. ശ്രീനിലയത്തിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ... അമ്മയോടും സഹോദരങ്ങളോടും എല്ലാമെല്ലാമായ അനുവിനോടും യാത്ര പറഞ്ഞ് പോകുന്നത്, ഈ ജീവിധം അവസാനിപ്പിക്കാൻ വേണ്ടിയാണ്..

അതിന്റെ ആവശ്യമുണ്ടോ?? ആ സത്യം ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇനിയും ഒരുപാട് കാലം ദുഷ്ടയായ ആ ഇന്ദ്രാജ മാടത്തിനെ ഒഴിവാക്കി. അനന്യയുമായി നന്നായിട്ട് ജീവികമായിരുന്നല്ലോ... ഒരു പക്ഷെ, അങ്ങനെയൊക്കെ തന്നെ സംഭവിക്കും. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന സാഹചര്യത്തിൽ ദൈവ ദൂതനെപോലെ അവിടെ ഒരാൾ പ്രത്യക്ഷപ്പെട്ടാൽ എത്ര നന്നായേനെ... പ്രേക്ഷകരിൽ ചിലരെങ്കിലും അങ്ങനെയൊക്കെ ആഗ്രഹിക്കുന്നുണ്ടാകും. അനികുട്ടൻ അമ്മയെ മനസ്സിലാക്കി ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കിലെന്ന്.

അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനുള്ളൊരു തെളിവാണ്, കുടുംബവിളക്കിന്റെ ഹിന്ദി പതിപ്പിൽ, അനിരുദ്ധ് മരണത്തിന്റെ മുന്നിൽ എത്തിയിട്ട് അവിടെ നിന്നും രക്ഷപ്പെടുന്നത്. ഏതായാലും ഇവിടെയും അങ്ങനെയൊക്കെ തന്നെ സംഭവിക്കട്ടെ... അതിനായുള്ള കാത്തിരിപ്പിലാണല്ലോ പ്രേക്ഷകരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends