Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വെള്ളം വായില്‍കൊണ്ട സമയത്ത് ഒരു സൈഡ് വഴി വെള്ളം ഒഴുകിപ്പോയി!! ടെൻഷൻ ആയത് അപ്പോഴായിരുന്നു: അച്ഛന്റെ ആ അവസ്ഥയിൽ വിഷമം സഹിക്കാനാകാത്തത് മകനായിരുന്നു! നടൻ മനോജിന് സംഭവിച്ച അവസ്ഥയെക്കുറിച്ച് ഭാര്യ പറയുന്നു...

14 DECEMBER 2021 01:32 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് മനോജ് കുമാർ. നടി ബീന ആൻറണിയുടെ ഭർത്താവ് കൂടിയാണ് മനോജ് കുമാർ. ഇരുവരും മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ്. ഇരുവരും നിരവധി സീരിയലുകളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാത്രമല്ല ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാനും താരദമ്പതികൾ എത്താറുണ്ട്.

പലപ്പോഴും ബിഗ് ബോസിനെ കുറിച്ച് വീഡിയോ ചെയ്താണ് ഇവർ ഫേസ്ബുക്കിലൂടെ വൈറലായിരുന്നത്. പിന്നീട് യൂ ട്യൂബിലൂടെയും തൻ്റെ അഭിപ്രായങ്ങൾ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇന്നലെ ആയിരുന്നു മനോജ് കുമാർ തനിക്കുണ്ടായ ഒരു അസുഖത്തെ കുറിച്ച് വീഡിയോ പങ്കു വെച്ചത്. നിരവധി ആരാധകർ ആശ്വാസവാക്കുമായി എത്തിയിരുന്നു. ഇപ്പോഴിതാ, പ്രിയപ്പെട്ടവന് നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് ബീന ആന്റണി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ലെഫ്റ്റ് മീശയുടെ ഭാഗത്ത് ചുണ്ടിന് അരികിലായി എന്തോ പ്രശ്‌നമുള്ളത് പോലെ തോന്നുന്നു എന്നായിരുന്നു മനു ആദ്യം പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് കൃത്യമായൊരു ഉത്തരം നല്‍കാനും പറ്റുന്നുണ്ടായിരുന്നില്ല. അത് സാരമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചാണ് അന്ന് ഉറങ്ങാന്‍ കിടന്നത്. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോഴൊന്നും അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ല.

 

 

തലേദിവസത്തെ പ്രശ്‌നം രൂക്ഷമായെന്ന് പിറ്റേന്ന് മനോജ് പറഞ്ഞതായും ബീന ആന്റണി ഓര്‍ത്തെടുക്കുന്നു. സംഭവം കുറച്ച് സീരിയസായിരുന്നു. പല്ല് തേച്ച് വെള്ളം വായില്‍കൊണ്ട സമയത്ത് ഒരു സൈഡ് വഴി വെള്ളം ഒഴുകിപ്പോയെന്ന് മനു പറഞ്ഞിരുന്നു.

അപ്പോഴാണ് എനിക്ക് ടെന്‍ഷനായത്. അത് പുറമേ കാണിക്കാതെ മനുവിനെ ആശ്വസിപ്പിക്കുകയായിരുന്നു. നമുക്കൊന്ന് ആശുപത്രിയിലേക്ക് പോവാമെന്ന് പറഞ്ഞപ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്.

മനുവിന്റെ മുഖം ഒരുവശത്തേക്ക് കോടിയ അവസ്ഥയായിരുന്നു. അതിനിടയില്‍ മനുവിന്റെ അച്ഛന്റെ സഹോദരനേയും വിളിച്ച് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. സ്‌ട്രോക്കായിരിക്കുമോ ഇതെന്നായിരുന്നു ഞങ്ങളുടെ ആശങ്ക.

വീഡിയോ കോളിലൂടെ കുഞ്ഞച്ഛന്‍ പരിശോധിച്ച് മനുവിനോട് ചിരിക്കാന്‍ പറഞ്ഞിരുന്നു. ഇത് സ്‌ട്രോക്കല്ല, ബെല്‍ പാള്‍സിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം നിര്‍ദേശിച്ചത് അനുസരിച്ചാണ് ആശുപത്രിയിലേക്ക് പോയത്.

 

 

ഞായറാഴ്ചയായിരുന്നു അന്ന്. അതിനാല്‍ത്തന്നെ പല ആശുപത്രികളിലും ഡോക്ടര്‍മാര്‍ കുറവായിരുന്നു. കുഞ്ഞച്ഛന്‍ പറഞ്ഞത് തന്ന ഡോക്ടര്‍മാരും ഉറപ്പിക്കുകയായിരുന്നു.

പേടിക്കാനില്ലെന്നും ചികിത്സിച്ച് മാറ്റിയെടുക്കാനുള്ള പ്രശ്‌നങ്ങളേയുള്ളൂവെന്നും പറഞ്ഞതോടെയാണ് ആശ്വാസമായതെന്നും ബീന ആന്റണി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

പപ്പയ്ക്ക് എന്താണ് പറ്റിയതെന്നോര്‍ത്തായിരുന്നു ആരോമലിന്റെ സങ്കടം. മനുവിന്റെ മുന്നില്‍ ഞങ്ങള്‍ സങ്കടങ്ങളൊന്നും കാണിച്ചിരുന്നില്ല. ഞങ്ങള്‍ രണ്ടാളും മാത്രമുള്ള നിമിഷങ്ങളിലായിരുന്നു സങ്കടം പറയാറുള്ളത്.

ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടന്ന് വരികയാണ്. പഴയത് പോലെ മനു തിരികെ വരുമെന്നാണ് പ്രതീക്ഷ. എല്ലാവരും അതിനായി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ബീന ആന്റണി പറഞ്ഞവസാനിപ്പിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends